ബംഗലൂരു : അശ്ലീല വീഡിയോകള്‍ കാണിക്കുകയും അതുപോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടി 47 കാരനെതിരെ ഭാര്യയുടെ പരാതി. വ്യവസായിയായ രവി എന്നയാള്‍ക്കെതിരെയാണ് ഭാര്യ ബസവനഗുഡി വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ കാണുന്ന പോലെ ചെയ്തില്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന് ചൂതാട്ടവും ക്രിക്കറ്റ് ബെറ്റിങ്ങുമാണ് ഹോബി. അക്കൗണ്ടിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഭര്‍ത്താവ് ഇങ്ങനെ നശിപ്പിച്ചതായും യുവതി പറയുന്നു. വ്യവസായിയെ വിവാഹം കഴിച്ചിട്ട് 18 വര്‍ഷം കഴിഞ്ഞു. ഈ ദാമ്ബത്യത്തില്‍ രണ്ടു പെണ്‍മക്കളുമുണ്ട്. എന്നാല്‍ ഭര്‍ത്താവിന് കുടുംബത്തെപ്പറ്റി ഒരു ചിന്തയുമില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും യുവതി പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പോണ്‍ വീഡിയോയില്‍ കാണിക്കുന്നതുപോലെ ചെയ്യാന്‍ ആവശ്യപ്പെടും. നിരസിച്ചാല്‍ സ്ത്രീധനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കും. ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും 38 കാരി പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. തന്റെ പേരിലുള്ള വസ്തുവകകള്‍ ഭര്‍ത്താവിന്റെ പേരില്‍ എഴുതി നല്‍കാനും, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു നല്‍കാനും ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക