പരവൂര്‍: തെക്കുംഭാഗം ബീച്ചില്‍ സ്ത്രീക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. ബീച്ചിന് സമീപവസിയായ ആശിഷാണ് അറസ്റ്റിലായത്. എഴുകോണ്‍ കണ്ണങ്കര തെക്കതില്‍ ഷംലക്കും മകന്‍ സാലുവിനും നേരെയാണ് തിങ്കളാഴ്ച ഉച്ചക്ക് ബീച്ചില്‍ വച്ച്‌ അക്രമം ഉണ്ടായത്. ഷംലയുടെ ചികിത്സക്കായി ആശുപത്രിയില്‍ പോയി മടങ്ങവേ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണം ബീച്ചില്‍ വച്ച്‌ കഴിക്കാന്‍ തുടങ്ങുമ്ബോള്‍ അടുത്തെത്തിയ ആശിഷ് മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു.

അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച്‌ അക്രമം തുടര്‍ന്നു.ഇരുവരെയും കമ്ബി ഉപയോഗിച്ച്‌ അടിക്കുകയും മകനെ വെട്ടുകയും ചെയ്തു. ഷംലയുടെ ഇരു കൈകളിലും കണ്ണിനും ദേഹത്തും അടികൊണ്ടു ചതവേറ്റു. ശാലുവിന്‍റെ കൈപ്പത്തിയില്‍ വെട്ടേറ്റു. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു അക്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക