കൊച്ചി: ലുക്കിലും വർകൗട്ടിലും മലയാളത്തിലെ എല്ലാ നടമ്മാരയും കടത്തി വെട്ടി മെഗാസ്റ്റാർ മമ്മൂട്ടി.മമ്മൂട്ടിയുടെ വീട്ടിൽ വർകൗട്ട് കഴിഞ്ഞതിന് ശേഷമുള്ള അദ്ദേഹം തന്നെയെടുത്ത മിറർ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയൽ വൈറലായി കൊണ്ടിരിക്കുന്ന ത്.താടി ട്രിം ചെയ്തു, മുടി നീട്ടി വളർത്തിയ ലുക്ക് മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കൂടെ ഒരു കണ്ണടയും കൂടി ആയപ്പോൾ മമ്മൂട്ടി എന്നത്തേയും പോലെ കിടിലൻ ലുക്കിലേക്കു വന്നു. വീട്ടിലുള്ള തന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിനു ശേഷമുള്ള ചിത്രമാണ് മമ്മൂട്ടി പങ്കു വെച്ചിരിക്കുന്നത്.

വീട്ടിൽ തന്നെ ആയതിനാലും വേറെ ജോലി ഒന്നും തന്നെ ഇല്ലാത്തതിനാലും വർക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോൾ പ്രധാന വർക്ക് എന്നാണ് മമ്മൂട്ടി രസകരമായി തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.ലോക്ഡൗൺ തുടങ്ങിയതിന് ശേഷം വാപ്പച്ചി പുറത്തുപോയിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ദുൽഖർ പറഞ്ഞിരുന്നു. പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ വാപ്പച്ചിക്ക് ഒത്തിരി ഇഷ്ടമാണെന്നും എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കാമെന്നതാണ് വാപ്പച്ചിയുടെ ഇപ്പോഴത്തെ ചലഞ്ചെന്നും ദുൽഖർ പറഞ്ഞിരുന്നു. ലോക്ഡൗൺ സമയത്തെ മമ്മൂട്ടിയുടെ ഫോട്ടോ​ഗ്രഫിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി ഇപ്പോൾ കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി വീട്ടിനുള്ളിൽ തന്നെയാണ്. കോവിഡ് 19 മൂലമുണ്ടായ ലോക്ക് ഡൌൺ സമയത്തു ഷൂട്ടിംഗ് നിർത്തി വെച്ച മമ്മൂട്ടി ഇതുവരെ പുറത്തു വന്നിട്ടില്ല. 

കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ മമ്മൂട്ടി ആദ്യമായി ജോയിൻ ചെയ്യാൻ പോകുന്നത് കെ മധു- എസ് എൻ സ്വാമി ടീമിന്റെ സിബിഐ അഞ്ചാം ഭാഗത്തിൽ ആവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ വൺ എന്ന സന്തോഷ് വിശ്വനാഥ് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങളും അദ്ദേഹത്തിന് പൂർത്തിയാക്കാനുണ്ട്. വൺ, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങൾ ആണ് മമ്മൂട്ടി നായകനായി ഇനി റിലീസ് ചെയ്യാനുള്ളത്. അതുപോലെ അമൽ നീരദ് സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലും മമ്മൂട്ടിയെ കാത്തിരിക്കുന്ന പ്രൊജക്റ്റ് ആണ്. എന്നാൽ ഈ വർഷം ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന മമ്മൂട്ടി- സത്യൻ അന്തിക്കാട് ചിത്രം അടുത്ത വർഷത്തേക്ക് മാറ്റി വെച്ചു. ഇത്തരത്തിൽ മെഗാസ്റ്റാറിന്റെതായി വരാനിരിക്കുന്നത് ഒരു പിടി ചിത്രങ്ങളാണ്.പുതിയ ലുക്ക് കൂടി വന്നതോടെ വലിയ ആവേശത്തിലാണ് ആരാധകർ.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2