കൊച്ചി: സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നത്.

അനില്‍ സുങ്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സ്പൈ ഏജന്റായി വേഷമിടുന്ന അഖിലിനെ വെല്ലാന്‍ ഒരു മാസ് വില്ലനായി തന്നെയായിരിക്കും മമ്മൂട്ടിയുടെ വരവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ജൂലൈ 12ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വാംസിയുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് തമനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്‌ആറായി എത്തിയ യാത്രയാണ് തെലുങ്കില്‍ മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.വൈഎസ് രാജശേഖര റെഡ്ഡിയുടെ 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് യാത്ര. മഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക