ഫഹദ് ഫാസിലിന്റെ ചിത്രം മാലിക് ടെലിഗ്രാമില്‍. ചിത്രത്തിന്റെ പകര്‍പ്പ് ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചിത്രം ചോര്‍ന്നത്.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ചിത്രത്തില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഇരുപത് വയസ് മുതല്‍ 55 വയസുവരെയുള്ള സുലൈമാന്റെയും, അയാളുടെ തുറയുടെയും ജീവിതത്തെക്കുറിച്ചാണ് സിനിമ പറയുന്നത്.27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിനായി 20 കിലോയോളം ഭാരം കുറച്ച്‌ ഫഹദ് ആരാധകരെ ഞെട്ടിച്ചിരുന്നു