ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ മാലിക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു ഇത്. 27 കോടിയായിരുന്നു ചിത്രത്തിന്റെ മുടക്കു മുതല്‍. തിയറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആദ്യ തീരുമാനം. എന്നാല്‍ രണ്ടാം തരം​ഗം പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഒടിടിയിലേക്ക് മാറ്റുന്നത്.

ഒടിടി റിലീസിലൂടെ ചിത്രം ലാഭമുണ്ടാക്കിയോ എന്ന് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ സംശയമുണ്ട്. ഇപ്പോള്‍ മാലിക് എത്ര രൂപയ്ക്കാണ് ഒടിടിയില്‍ വിറ്റുപോയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. 22 കോടി രൂപയാണ് ഒടിടി റിലീസിലൂടെ നിര്‍മാതാവിന്റെ കയ്യിലെത്തിയത് എന്നാണ് മഹേഷ് പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒന്നരവര്‍ഷത്തോളം ഈ സിനിമ കാത്തുവച്ചു. തിയറ്ററില്‍ എന്നു റിലീസ് ചെയ്യാന്‍ പറ്റുമെന്ന് ഇപ്പോഴും പറയാനാകുന്നില്ല. പണം മുടക്കിയ നിര്‍മാതാവിനെ സുരക്ഷിതനാക്കേണ്ടത് എന്റെ കൂടി ബാധ്യതയാണ്. അദ്ദേഹത്തിന് ഒടിടി വില്‍പ്പനയിലൂടെ 22 കോടി രൂപ കിട്ടും. മറ്റു വില്‍പ്പനകള്‍ കൂടി നടുക്കുമ്ബോള്‍ സിനിമ ലാഭകരമാകും- മഹേഷ് പറഞ്ഞു.