തൃശ്ശൂര്‍ : യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്ബില്‍ സനൂപ് (32) ആണ്‌ എക്സൈസിന്റെ പിടിയിലായത്‌. ഒന്നര കിലോ കഞ്ചാവും ഇയാളില്‍നിന്ന്‌ പിടികൂടി.

യൂട്യൂബില്‍ മീന്‍ പിടുത്ത വീഡിയോകള്‍ ചെയ്യുന്ന ചാനലാണ്‌ ഇയാളുടേത്‌. സബ്‌സ്‌ക്രൈബേഴ്‌സ്‌ ആയിവരുന്ന ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും മീന്‍പിടിത്തം പഠിപ്പിക്കാന്‍ എന്ന പേരില്‍ വിളിച്ചുവരുത്തി കഞ്ചാവ്‌ വില്‍ക്കുകയാണ്‌ ഇയാള്‍ ചെയ്തു പോന്നത്. ആദ്യം സൗജന്യമായ്‌ നല്‍കി പിന്നീട് വിദ്യാര്‍ത്ഥികളെ ആവശ്യക്കാരാക്കി മാറ്റുന്ന രീതിയാണ് ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആര്‍ക്കും സംശയം തോന്നാതെ ഇരിക്കാന്‍ പരിശീലനത്തിനായി 10 ഓളം ചൂണ്ടകള്‍ ഇയാള്‍ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാള്‍ സ്വന്തമായി ഉണ്ടാക്കിയ ഫിഷിങ്‌ കിറ്റും ഉപയോഗിച്ചാണ്‌ യൂട്യൂബിലൂടെ ആളുകളെ ആകര്‍ഷിച്ച്‌ കഞ്ചാവ്‌ കച്ചവടം നടത്തിവന്നത്‌.

പോലൂക്കര ,മൂര്‍ക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ വലയത്തിലായതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനും കൗണ്‍സിലിംങ്ങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നല്‍കുന്നതിനും നടപടികള്‍ എടുക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരിനന്ദനന്‍ ടി.ആര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക