മുംബൈയില്‍ ചാന്ദിവിലിയിലെ നഹര്‍ അമൃത് ശക്തി കോംപ്ലക്‌സില്‍ താമസിച്ചിരുന്ന രേഷ്മയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ കോമ്ബൗണ്ടില്‍ ആറു വയസ്സുകാരന്‍ മകനോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടാം നിലയില്‍ താമസിച്ചിരുന്ന രേഷ്മ അവിടെ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് സംശയം. ഇന്ന് വെളുപ്പിനായിരുന്നു സംഭവം നടന്നത്.

പാലാ സ്വദേശിനിയാണ്. ഭര്‍ത്താവ് കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതിന് ശേഷമുള്ള വിഷാദമായിക്കാം ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിലുള്ള സഹോദരന്‍ വന്ന ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക