അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് 23 കോടിയില്‍പരം രൂപ സമ്മാനം അടിച്ചു. കാസര്‍ഗോഡ് ഉപ്പള ബൈദല സ്വദേശി താഹിര്‍ മുഹമ്മദും നാലു സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് 12 ദശലക്ഷം ദിര്‍ഹം സമ്മാനം അടിച്ചത്. കഴിഞ്ഞ മാസമായിരുന്നു താഹിറും കൂട്ടുകാരും ഭാഗ്യം പരീക്ഷിച്ചത്. 027700 ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ഇന്നലെ നടന്ന നറുക്കെടുപ്പ് തത്സമയം കാണാന്‍ താഹിറിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇതുകണ്ട സുഹൃത്തുക്കളാണ് അദ്ദേഹത്തെ വിവരം അറിയിച്ചത്.താഹിറും കുടുംബവും ദീര്‍ഘകാലമായി ദുബൈയിലാണ് . സമ്മാനത്തുക അഞ്ച് പേര്‍ തുല്യമായി പങ്കിടുമെന്ന് താഹിര്‍ അറിയിച്ചു. രണ്ടാം സമ്മാനമായ പത്ത് ദശലക്ഷം ദിര്‍ഹം നൈന മുഹമ്മദ് റഫീഖ് എന്നയാള്‍ക്കാണ് അടിച്ചത്. പി.വി സജിത് കുമാറിനാണ് മൂന്നാം സമ്മാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക