ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കീല്‍ ക്രിസ്റ്റ്യന്‍ ആല്‍ബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സ് വ്ദ്യാര്‍ഥിനിയായ നിതിക ബെന്നി (22) യെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിതികയെ ഏറെ നേരം കാണാതിരുന്നതിനെത്തുടര്‍ന്ന സൂഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ് നിതിക.വിഷം ഉള്ളില്‍ച്ചെന്നാണ് നിതിക മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ. ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായാണ് വിവരം. ആറു മാസം മുമ്ബാണ് ജര്‍മനിയില്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായി നിതിക എത്തിയത്. മറ്റൊരു ഇന്ത്യൻ വിദ്യാര്‍ഥിനിക്കൊപ്പമാണ് നികിത
താമസിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക