മുംബൈ: നഴ്സായ മലയാളി യുവാവിനെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ കുന്നപ്പിള്ളിയില്‍ പറമ്ബിലക്കാടന്‍ വീട്ടില്‍ അരുണാണ് മരിച്ചത്. 35 വയസ്സായിരുന്നു. സാക്കിനക്കയിലെ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോവിഡ് വാക്സിന്‍ ഡ്യൂട്ടിക്ക് വേണ്ടി ദുബൈയില്‍ ആയിരുന്നു അരുണ്‍. ഈ അടുത്താണ് മുംബൈയിലേക്ക് ഇദ്ദേഹം തിരികെയെത്തിയത്. മുന്‍പ് ഇസ്രായേലിലും അരുണ്‍ ജോലി ചെയ്തിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവര്‍ നാട്ടിലാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഖാഡ് കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക