കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സെൻട്രലിൽ 14ാം വാർഡിൽ താമസിക്കുന്ന റഫീഖ് Pk, മറിയുമ്മ പി.സി. എന്നീ ദമ്പതികൾക്ക് മൂന്ന് കുട്ടികളാണുള്ളത്. മൂത്ത കുട്ടി അഫ്ര 15 വയസ്സുക്കാരിയാണ്. SMA(Spinal Muscular A trophy ) എന്ന അപൂർവ്വമായ രോഗത്താൽ ഏറെ കഷ്ടത അനുഭവിക്കുകയാണ്. ഏത് സമയവും കിടക്കയിലും വീൽചെയറിലും കഴിച്ച് കൂട്ടുന്ന അഫ്ര , സ്വന്തം ജീവിതചര്യകൾ ചെയ്യാൻ തന്നെ പ്രയാസപ്പെടുകയാണ്. ജീവിത കാലമത്രയും കഷ്ടത അനുഭവിക്കുന്ന അഫ്രയെ പരമാവധി കുടുംബം ചികിത്സിച്ചുവെങ്കിലും വൈദ്യശാസ്ത്രത്തിന് പോലും പരിഹാരം കാണാൻ സാധിക്കാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗമാണ്.

എന്നാൽ ഇതിനിടയിലാണ് ഈ ദമ്പതികൾക്ക് മുഹമ്മദ് എന്ന് പേരുള്ള മൂന്നാമത്തെ ആൺകുട്ടി ജനിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് മൂത്ത കുട്ടിയുടെ അതേ രോഗം SMA പിടിപ്പെടുന്നത്. ഇപ്പോൾ കുട്ടിക്ക് ഒന്നര വയസ്റ്റായി. പ്രയാസപ്പെട്ടിട്ടാണെങ്കിലും പിടിച്ച് നിൽകാനും, നടക്കാനും സാധ്യമാകുന്നതിനാൽ രോഗമുക്തി നേടാൻ ഏറെ സാധ്യതയുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ കുട്ടിയുടെ ജേഷ്ട്ടത്തിക്കും ഇതേ അസുഖം വന്ന് ഇന്നും വീൽ ചെയറിലാണ്. ആ കുട്ടിക്ക് ഇനി ചികിത്സ ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത് . എന്നാൽ മുഹമ്മദ്‌ മോന്റെ കാര്യത്തിൽ നമ്മൾ മലയാളികൾ ഉണർന്നാൽ നിങ്ങൾ നിങ്ങളുടെ വേണ്ടപ്പെട്ടവരെ കോണ്ടാക്ട് ചെയ്‌താൽ ഈ കുട്ടിയെ സാധാരണ ജീവിതത്തിലേക്കു കൊണ്ട് വരാം സഹായിക്കും.

രണ്ടു വയസ്സിനു മുന്നേ ഈ കുട്ടിക്ക് SMA എന്ന ഈ അസുഖത്തിനുള്ള മരുന്ന് നൽകണം ആയതിനാൽ മുഴുവൻ മലയാളികളും ഈ കുട്ടിക്ക് വേണ്ടി കൈകോർക്കുക എന്ന ആഹ്വാനത്തിൽ പങ്കാളികളാവുകയാണ് കേരള സ്പീക്സും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക