വെള്ളപ്പൊക്കവും പേമാരിയും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ “പെറ്റമ്മയായ കേരളത്തിൽ നിന്നും വന്ന് വളർത്തമ്മയായ മഹാരാഷ്ട്രയിൽ താമസിക്കുന്ന നമുക്ക് ഒന്നിച്ചു നിൽക്കാം ഈ വേളയിൽ” എന്ന സന്ദേശമുയർത്തി സേവന സന്നദ്ധരായി മുംബൈ മലയാളി സംഘടനകൾ. മഹാരാഷ്ട്ര ചിപ്ലൂണിലെ വെള്ളപ്പൊക്കത്തിൽപെട്ടവരെ സഹായിക്കാൻ മുംബൈ മലയാളി ഒഫീഷ്യൽ കൂട്ടായ്മയും ഗ്രഹാക് സംരക്ഷൺ സമിതിയും ആണ് കൈകോർക്കുന്നത്. മുംബയിൽ നിന്നും അവശ്യ വസ്തുക്കൾ ശേഖരിച്ച് ആളുകൾക്ക് സഹായമെത്തിക്കാൻ ആണ് ഇവരുടെ ശ്രമം.ഇതിനു വേണ്ടി മലയാളി സമൂഹത്തിൻറെ പിന്തുണയും സംഘടനയുടെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. അത്യാവശ്യ വസ്ത്രങ്ങൾ ,സാനിറ്ററി പാഡ്‌സ്, അത്യാവശ്യ മരുന്നുകൾ, ധാന്യങ്ങൾ, ഭക്ഷണങ്ങൾ, അതുപോലെ സാമ്പത്തികമായ സഹായം, തുടങ്ങിയ സഹായങ്ങൾ ചെയ്യാൻ കഴിയാവുന്ന വിധത്തിൽ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥനയാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.

സാമ്പത്തിക സഹായം 9819697429 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്യാവുന്നതാണ്.
രാജേഷ് മുംബൈ
ഫൗണ്ടർ, മുംബൈ മലയാളി ഒഫീഷ്യൽ കൂട്ടായ്മ
നവി മുംബൈ പ്രസിഡന്റ് , ഗ്രഹാക് (ഉപഭോക്താ) സംരക്ഷൺ സമിതി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക