തീയേറ്ററുകൾ ഇല്ലാത്ത കാലത്തു മാറിയ പ്രേക്ഷകന്റെ അഭിരുചി തന്നെയാണ് ഇനി വരാൻ പോകുന്ന സിനിമകൾക്കുള്ള വെല്ലു വിളി.അതിന്റെ അലയൊലികൾ മലയാള സിനിമയിലും പ്രതിഫലിക്കും എന്ന് തന്നെയാണ് കരുതുന്നത്. 

മലയാളം സിനിമയിൽ ഇനി വരാൻ പോകുന്നത് വലിയ സാമ്പത്തിക തിരിച്ചടികളുടെ കാലം. കഴിഞ്ഞ 180 ദിവസമായി മലയാള സിനിമയും ഏതാണ്ട് പൂർണമായും അടച്ചു പൂട്ടി ഇരിക്കുകയാണ്.മലയാളം സിനിമയുടെ തല വര തന്നെ മാറ്റാൻ ശേഷിയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ തന്നെയാണ് ഇപോഴും വെളിച്ചം കാണാതെ ഇരിക്കുന്നത്.

 

അണിയറയിൽ ഇരിക്കുന്ന ചിത്രങ്ങൾ.

 

ഈ വിഷുവിന് ഇറങ്ങേണ്ടിയിരുന്ന മരയ്ക്കാർ, വണ്‍, കിലോമീറ്റേഴ്‍സ്, മാലിക്, ഹലാൽ ലൗ സ്റ്റോറി, മോഹൻകുമാർ ഫാൻസ്, ഹിന്ദിയിൽ നിന്ന് സൂര്യവംശി,1983, തമിഴിൽ മാസ്റ്റർ, അതുംകഴിഞ്ഞ് ഏപ്രിൽ അവസാനം സൂരരൈ പോട്ര്, പിന്നെ പെരുന്നാളിന് വരേണ്ട പ്രീസ്റ്റ് , കുറുപ്പ്, തുറമുഖം,  ആനപ്പറമ്പ്, അജഗജാന്തരം, ആരവം, പട , കുഞ്ഞെൽദോ, മാർട്ടിൻ പ്രക്കാട്ട് ബോബൻ കുഞ്ചാക്കോ പടം, വെയിൽ, കുര്‍ബാനി, കാവല്‍, 2403 ഫീറ്റ്, മിന്നൽ മുരളി, പടവെട്ട്, അജിത്തിന്‍റെ വലിമൈ, ഉപചാര പൂർവ്വം ഗുണ്ട ജയൻ, മണിയറയിൽ അശോകൻ, ആഹാ, വർത്തമാനം, ലളിതം സുന്ദരം, ചതുർമുഖം, കെജി എഫ്,  പിന്നെയും ഒട്ടനേകം തമിഴ്, ഹിന്ദി ചിത്രങ്ങളും .

 

മാറിയ പ്രേക്ഷകൻ.

 

തീയേറ്ററുകൾ ഒരു സംസ്കാരമായിരുന്ന കാലത്ത് തന്നെയാണ് നമ്മൾ ഇതു വരെ.  മൾട്ടിപ്ലക്സ്കൾ വന്നതോടെ ആളുകൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് വന്നു തുടങ്ങിയതും തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് ഒരു സ്വഭാവവുമായി മാറിയിരുന്നു. എന്നാൽ  തീയേറ്ററുകൾ അടച്ചിട്ട 180 ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകന്റെ അഭിരൂചിയും മാറി. അവർ കൂടുതൽ ലോക ചിത്രങ്ങൾ കണ്ട് തുടങ്ങി.സബ് ടൈറ്റിലുകൾ വ്യാപകമായി ഉപയോഗിച്ചതോടെ സ്പാനീഷ് ,കൊറിയൻ, ജർമ്മൻ ചിത്രങ്ങൾക്ക് ഒക്കെ വലിയ തോതിലാണ് പ്രേക്ഷകർ വർദ്ധിച്ചത്.

 

വെബ് സീരിസുകൾ.

 

 ലോക്ക് ഡൌൺ മൂലം വീട്ടിൽ ഇരിക്കാൻ തുടങ്ങിയതോടെ ആളുകൾ പുതിയ ഒരു സംസ്കാരം ശീലിച്ചു തുടങ്ങി. മറ്റൊന്നും അല്ല  അന്യ ഭാഷ വെബ് സീരിസുകൾ. കാരണം ഒരു 2 മണിക്കൂർ ഉള്ള സിനിമ കാണുന്നതിനെക്കാൾ രസകരമാണ്  പല ഭാഗങ്ങളായി ഇറക്കിയിട്ടുള്ള വെബ് സീരിസുകൾ.ഡാർക്ക് പോലെയുള്ള വെബ് സീരീസുകൾ ലോകത്തിലെ പ്രേക്ഷകറെ ചില്ലറയോന്നുമല്ല സ്വാധിനിച്ചിട്ടുള്ളത്.

 

മൊബൈൽ ഗാഡ്ജെറ്റുകൾ.

 

 പോരാത്തതിനു ഇപ്പോൾ ഇറങ്ങുന്നു  മൊബൈൽ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതും വിഷ്വൽ മീഡിയ ആസ്വാധനത്തിനു വേണ്ടി കൂടിയാണ്. കൂടാതെ മൂവികളുടെയും വെബ് സീരിസുകളുടെയും നന്നായി ആസ്വധിക്കാൻ കഴിയുന്ന ഗാഡ്ജറ്റുകൾ കൂടി മാർക്കറ്റിൽ ലഭ്യമായതിനാൽ അത്തരം ഒരു പ്രവണതയിലേക്ക് കൂടി ആളുകൾ കൂടുതൽ ആകർഷിക്കപെടും.മാത്രമല്ല  വെബ് സീരിസുകളുടെ  കഥ, തിരക്കഥാ യിൽ പുലർത്തുന്ന വേൾഡ് വൈഡ് ക്വാളിറ്റിയും സാദാരണ സിനിമകൾക്ക് ഒരു വെല്ലു വിളിയാണ്. 

സിനിമാ താരങ്ങളുടെ ലോക്ക് ഡൌൺ.

 

ലോക്ക് ഡൌൺ ആരംഭിച്ചതോടെ സിനിമ താരങ്ങളും ഇപ്പോൾ ലോക്ക് ഡൗണിലാണ്. ഇതിൽ ലോക്ക് ഡൌൺ കർശനമായി പാലിച്ചവരിൽ ഒരാൾ മമ്മൂട്ടിയാണ്. 150 ദിവസമായി മമ്മുട്ടി വീട്ടിൽ നിന്നു പുറത്തു ഇറങ്ങിയിട്ട്.വാപ്പച്ചി ഇത് ഒരു ചലഞ്ചു ആയി എടുത്തിരിക്കുകയാണനും ഗേറ്റിന് വെളിയിൽ ഇറങ്ങിയിട്ട് 150 ദിവസമായി എന്നും ദുൽഖർ പറഞ്ഞു.

ലോക്ക് ഡൌൺ ആയിട്ടും ആദ്യ ദിവസങ്ങളിൽ. ലോക്ക് ഡൗണിന്റെ ആദ്യ കാലങ്ങളിൽ സ്പെഷ്യൽ പെർമിഷനോടെ  ആട് ജീവിതം എന്ന സിനിമയുടെ ഷൂട്ടിഗുംമായി  ജോർദാനിൽ ആയിരുന്നു പ്രിഥ്യൂരാജ്.തിരിച്ചു വന്ന ശേഷം സ്വയം ഹോം ക്വാറന്റയിനിൽ കഴിഞ്ഞ ശേഷമാണ് പ്രിഥ്യൂ വീട്ടിലേക്ക് പോയത് തന്നെ. ഇപ്പോൾ സിനിമയ്ക്കായി കുറച്ച ശരിര ഭാരം കൂട്ടാനുള്ള കഠിന പ്രയത്നത്തിലാണ് പ്രിഥ്യൂ.

ലോക്ക് ഡൗൺ സമയത്താണ് തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം എന്നും അത് കൊണ്ട് പൂർണമായും വീട്ടിലായതിനാൽ കുടുംബത്തോടെ ഒപ്പം ചിലവഴിക്കാൻ സാധിച്ചു എന്നും ടോവിനോ തോമസ്.ഇത്തരത്തിൽ പല താരങ്ങളും സോഷ്യൽ മീഡിയകളിൽ സജിവമാവുകയും ചെയ്തിരുന്നു.

ഓ ടി ടി റിലീസ്.

ലോക്ക് ഡൗൺ ആയതോടെ മലയാളത്തിൽ ആദ്യമായി സൂഫിയും സുജാതയും ഓ ടി ടി റീലീസ് ചെയ്തു. എന്നാൽ ഓ ടി ടി റീലീസിന് പിന്നാലെ തന്നെ സിനിമയുടെ വ്യാജനും പുറത്തിറങ്ങി. ഇത് സിനിമയെ പിന്നോട്ടടിക്കുന്ന ഘടകമാണ്. ആമസോൺ ,നെറ്റ് ഫ്ലിക്സ് തുടങ്ങിയ മാധ്യമങ്ങളിൽ റീലീസ് ചെയ്യുമ്പോൾ അവരുടെതായ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അത് ചിലപ്പോൾ മലയാളത്തിലെ എല്ലാ സിനിമകളുടെയും ബഡ്ജറ്റിന് ചേർന്നതാവണമെന്നില്ല.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2