തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ആന്റണി ഈസ്റ്റ്‌ മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിശ്ചല ഛായാഗ്രാഹകനായി എത്തി, ചലച്ചിത്ര രം​ഗത്ത് സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ, എന്നീ എന്നീ മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. ഇണയെത്തേടി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം. പിന്നീട് വര്‍ണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്ബട ഞാനേ, വയല്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

സില്‍ക്ക് സ്മിത, സം​ഗീത സംവിധായകന്‍ ജോണ്‍സണ്‍ എന്നിവര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് ആന്റണി ഈസ്റ്റ്മാന്റെ ഇണയെത്തേടി എന്ന സിനിമയിലൂടെയാണ്. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യന്‍, തസ്‌ക്കരവീരന്‍, ക്ലൈമാക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതി. മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. പാര്‍വ്വതീപരിണയം എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. ആന്റണി ഈസ്റ്റ്മാന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group