കൊച്ചി: മലപ്പുറത്ത് സി പി എം പ്രവര്‍ത്തകന്റെ ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നടപടി.

പരാതിക്കാരന്റെ ഭാര്യയെയും മകനെയും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്ന് പരാതിപ്പെട്ട ഗില്‍ബര്‍ട്ടിനെ നേരത്തെ സിപിഎം പുറത്താക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഗില്‍ബര്‍ട്ടിന്റെ ഭാര്യയും, മകനും ഇപ്പോള്‍ കോഴിക്കോട്ടെ മത പരിവര്‍ത്തന കേന്ദ്രത്തില്‍ ആണ്. തേഞ്ഞിപ്പാലം ലോക്കലിലെ നീരോല്‍പാലം വെസ്റ്റ് ബ്രാഞ്ച് അംഗവും, സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ഗില്‍ബര്‍ട്ട് .