മലപ്പുറം: തവനൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം കടകശേരി സ്വദേശി ഇയ്യാത്തുട്ടിയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണ് ഇതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുഹമ്മദ് ഷാഫിയെ പിടികൂടിയത്. പ്രതിയുമായി പൊലിസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി.

തലക്ക് കല്ലുകൊണ്ട് അടിച്ചെന്ന് പ്രതി സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
70 വയസായിരുന്നു. 25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം രണ്ട് ദിവസം മുമ്പ് സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. കുറ്റിപ്പുറം കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയെയാണ് വെള്ളിയാഴ്ച്ച തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.