മലപ്പുറം : ഭാര്യക്ക് പ്രായം 14 മാത്രം,​ ഭര്‍ത്താവിന് 22 ഉം. വിവാഹം കഴിഞ്ഞ് ഭാര്യ ഗര്‍ഭിണിയായതോടെ ഭര്‍ത്താവ് ഒളിവില്‍ പോയതായി പൊലീസ്. പോത്തുകല്ല് കുറുമ്ബലങ്ങോട് ചോല കോളനിയിലെ ആദിവാസി യുവാവ് മുറപ്പെണ്ണിനെ വിവാഹം കഴിക്കുമ്ബോള്‍ 14 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ബാലിക ഗര്‍ഭിണിയായി. കുട്ടിയെ പ്രസവത്തിനായി നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതുവരെ ആശുപത്രിയില്‍ നിര്‍ത്താന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാല്‍ ഡോക്ടര്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

പൊലീസെത്തിയപ്പോഴേക്കും ഗര്‍ഭിണിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിരുന്നു. പുറകെ വനിതാ പൊലീസും പോയി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച്‌ ഇവരെ പൊലീസ് കണ്ടെത്തി. എന്നാല്‍ അവശ നിലയിലായ പെണ്‍കുട്ടി ചോദ്യം ചെയ്യാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. പ്രായമെത്താതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവം കേസാകുമെന്ന് അറിഞ്ഞതോടെയാണ് ഭര്‍ത്താവ് മുങ്ങിയത്. കുട്ടിയുടെ ഡി.എന്‍..എ സാമ്ബിള്‍ പൊലീസ് പരിശോധനക്കയച്ചിട്ടുണ്ട്. . മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2