മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, സബ് കളക്ടർ,എ എസ് പി ഉൾപ്പെടെ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവരെ പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട ഇവരെല്ലാവരും സർക്കാർ നിർദ്ദേശപ്രകാരം ക്വാറടൈനിലായിരുന്നു. ഇത്രയും ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചത് ജില്ലയിൽ സ്ഥിതി ആശങ്കാജനകം ആക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2