ന്യൂഡൽഹി : മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട അപൂർവ്വ രേഖകകൾ അടങ്ങുന്ന ആദ്യത്തെ പ്രദർശന ശാല രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്ര സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലാണ് പ്രദർശന ശാല ഉദ്ഘാടനം ചെയ്തത്.
മഹാത്മാ ഗാന്ധിയുടെ ജീവിതവും സ്വാതന്ത്ര്യ സമരവും അടങ്ങുന്ന വിവിധ കാലഘട്ട ത്തിലെ എല്ലാ രേഖകളും പ്രദർശിപ്പിക്കുന്ന രാജ്യത്തെ ആദ്യകേന്ദ്രമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട 4.5 കോടി പേജുകളിലായി വിശദീകരിക്കപ്പെടുന്ന രേഖകളുടെ അതിവിപുലമായ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. മഹാത്മാഗാന്ധിയും നിസ്സഹകരണ പ്രസ്ഥാനവും എന്ന പേരിലാണ് പ്രദർശനം.
ദേശീയ പുരാവസ്തു വകുപ്പിന്റെ ശേഖരത്തിൽ 18 കോടി പേജുകളുള്ള ചരിത്രരേഖകളാണ് ആകെയുള്ളത്. ഇന്ത്യയുടെ എല്ലാ രാഷ്ട്രപതിമാരുടെ ചരിത്രം, വിവിധ കാലഘട്ടങ്ങളിലെ ഭൂപടങ്ങൾ, രാജ്യം പാസ്സാക്കിയ ബില്ലുകൾ, കരാറുകൾ, ഉടമ്പടികൾ, അപൂർവങ്ങളായ കയ്യെഴുത്തുപ്രതികൾ, പുരാതന ലിഖിതങ്ങൾ, ഭരണാധികാരികളുടേയും രാജാക്കന്മാരുടേയും വ്യക്തിപരമായ വിശേഷങ്ങൾ എന്നിങ്ങനെ നിരവധി രേഖകളാണ് പുരാവസ്തുവകുപ്പിന്റെ കൈവശമുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2