മഹാരാഷ്ട്രയിലെ മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു. ഒരു മാസം നീണ്ട മണ്‍സൂണ്‍ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലില്‍ ഇറങ്ങിയ പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ് കോടീശ്വരനായി മടങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളില്‍ ഒന്നായ 157 ഘോള്‍ മീനുകളാണ് ചന്ദ്രകാന്ത് താരെയുടെ വലയില്‍ കുടുങ്ങിയത്.

മുംബൈയില്‍ നിന്നും ഏകദേശം 80 കിലോമീറ്റര്‍ ദൂരമുള്ള പാല്‍ഘര്‍ തീരം ഏറ്റവും വിലയേറിയ മല്‍സ്യബന്ധനത്തിനായിരുന്നു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.ചന്ദ്രകാന്ത് 1.33 കോടി രൂപയ്ക്കാണ് ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള വ്യാപാരികളുടെ കൂട്ടായ്മയ്ക്ക് മുഴുവന്‍ മത്സ്യവും വിറ്റത്. തന്റെ സാമ്ബത്തിക ബാധ്യതകള്‍ക്ക് പരിഹാരം കാണാന്‍ വില്‍പ്പന സഹായിച്ചെന്ന് ചന്ദ്രകാന്ത് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അയോഡിന്‍, ഇരുമ്ബ് തുടങ്ങിയവ അടങ്ങിയ ഏറ്റവും പോഷകഗുണമുള്ള മത്സ്യമാണ് അപൂര്‍വയിനമായ ഘോള്‍. കൂടാതെ ഇവയുടെ അവയവങ്ങളുടെ ഭാഗങ്ങള്‍ ഔഷധമേന്മ ഉള്ളതിനാല്‍ ആരോഗ്യ മേഖലയിലും വലിയ ഡിമാന്‍ഡാണ്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും ചെറുപ്പം നിലനിര്‍ത്താനും മസ്തിഷ്ക കോശങ്ങള്‍ വികസിപ്പിക്കുന്നതിനും നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഗോള്‍ മല്‍സ്യങ്ങളെ ധാരാളം സൗന്ദര്യവര്‍ദ്ധക ഉല്‍‌പന്നങ്ങളുടെ നിര്‍മ്മാണത്തിനായും ഉപയോഗിക്കുന്നു. ഇതിന്റെ ചിറകുകള്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള ലയിക്കുന്ന തുന്നലുകള്‍ നിര്‍മ്മിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളും ഉപയോഗിച്ചു വരുന്നുണ്ട്. സിംഗപ്പൂരിലെ വൈന്‍ ശുദ്ധീകരണത്തിനും ഇത് ഉപയോഗിക്കുന്നുവെന്നാണ് പല്‍ഘറിലെ സത്പതി നിവാസിയായ ഹിതേന്ദ്ര നായിക് പറയുന്നത്. ഇതിന് മുന്‍പും ഘോള്‍ മല്‍സ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ വില കിട്ടുന്നത് ഇതാദ്യമാണെന്നു പ്രദേശവാസികള്‍ പറയുന്നു. ആഗോളതലത്തില്‍ ഈ മല്‍സ്യത്തിന് വലിയ ഡിമാന്‍ഡ് ആണെങ്കിലും കടലിലെ ജലമലിനീകരണം മൂലം ഇവയുടെ എണ്ണം കുറഞ്ഞു വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക