ദുബയ്: വീട്ടുജോലിക്കിടെ ആഭരണങ്ങള്‍ മോഷ്​ടിച്ച വേലക്കാരി വര്‍ഷങ്ങള്‍ക്കു​ ശേഷം പിടിയിലായി. 2013മുതല്‍ അഞ്ചുവര്‍ഷം ജുമൈറയിലെ വീട്ടില്‍ ഏഷ്യന്‍ വംശജയായ പ്രതി ജോലിക്ക്​ നിന്നിരുന്നു.

ഇക്കാലയളവില്‍ വീട്ടിലെ സ്​ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ പലപ്പോഴായി മോഷണം പോയി. എന്നാല്‍ അന്വേഷിച്ചപ്പോഴെല്ലാം കുറ്റം നിഷേധിച്ച ഇവര്‍ പിന്നീട്​ ജോലിമാറി​പ്പോയി. കഴിഞ്ഞ ഏപ്രിലില്‍ മോഷ്​ടിച്ച ആഭരണങ്ങള്‍ ധരിച്ച്‌​ ഫേസ്​ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്​ ഇവര്‍ക്കെതിരെ തെളിവായത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വീട്ടുടമ തന്നെയാണ്​ മോഷ്​ടിച്ച ആഭരണം ധരിച്ച ഇവരെ ഫേസ്​ബുക്കില്‍ കണ്ടത്​. ഇതോടെ പൊലീസില്‍ അറിയിക്കുകയും അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. പ്രതിയില്‍ നിന്ന്​ ആഭരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്​തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക