തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്്‌തേക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നാണ് സൂചന. ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉത്തരവ് ഇറങ്ങും. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. സാഹചര്യം മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. പ്രതികളുമായി ശിവശങ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നുമാണ് ലഭിക്കുന്ന സൂചനകള്‍ തുടര്‍ നടകടികള്‍ ഇന്ന് തന്നെയുണ്ടാകാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2