ഡോളർ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ തന്നെ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഡോളർ കേസിൽ കൂടി ജാമ്യം ആയതോടുകൂടി ശിവശങ്കർ ജയിൽമോചിതയാകും.ഭരണ പ്രമുഖൻറെ 98 ദിവസത്തെ ജയിൽ ജീവിതത്തിനാണ് ഇതോടുകൂടി അവസാനമാകുന്നത്.2 ലക്ഷം രൂപയുടെ ബോണ്ടും, രണ്ട് ആൾ ജാമ്യവും ഹാജരാക്കാനും അദ്ദേഹത്തോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2