കേരളത്തിലെ ജനങ്ങളെ ഭിക്ഷക്കാരോട് ഉപമിച്ച് മന്ത്രി എം.എം മണി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്നം മുടക്കാൻ യുഡിഎഫ് എന്ന പേരിൽ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായിരിക്കുന്നത്.

https://www.facebook.com/watch/?v=271620827771038

പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ രംഗമാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഭിക്ഷ യാചിച്ച് വീട്ടിലെത്തിയ ആൾക്ക് പ്രായമായ സ്ത്രീ ഭക്ഷണം നൽകുന്നതാണ് ദൃശ്യത്തിലുള്ളത്. ഭിക്ഷക്കാരൻ ആർത്തിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ചിരിച്ചുകൊണ്ട് അതിൽ മണ്ണ് വാരിയിടുന്ന കുട്ടിയെയും കാണാം. യുഡിഎഫിനെ ലക്ഷ്യമിട്ടാണ് മന്ത്രി വീഡിയോ പങ്കുവെച്ചതെങ്കിലും കേരളത്തിലെ ജനങ്ങളെ ഭിക്ഷക്കാരോടുപമിച്ചു എന്നാരോപിച്ച് ഫേസ്ബുക്കിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മലയാളികളെ മൊത്തം പിച്ചക്കാരാക്കിയ മണിയാശാനും മണിയാശാന്റെ മുഖ്യനും കൊള്ളാം, അന്തസായി വിദേശത്തും അന്യസംസ്ഥാനത്തും പോയി പണിയെടുക്കുന്ന മലയാളിയെ പിച്ച ചട്ടി കയ്യിൽ കൊടുത്തു സ്ഥാനക്കയറ്റം നൽകിയത് ശരിയായില്ല രാജാവേ, കേരളത്തിന്റെ അവസ്ഥ പറയാതെ പറഞ്ഞ മണി ആശാന്റെ വലിയ മനസ് ആരും കാണാതെ പോകരുത് തുടങ്ങിയ കമന്റുകളാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2