കോട്ടയം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. പാർട്ടിയിൽ നിന്നും രാജി വച്ച മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെ.ആർ സുഭാഷും കോൺഗ്രസിൽ നിന്നും രാജി വച്ചു. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വച്ച സുഭാഷ്, എൻ. സി.പി.യിൽ ചേർന്ന് പ്രവർത്തിക്കും. എൻ.സി.പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി.നിർവാഹക സമിതി അംഗം , ഡി.സി.സി.വൈസ് പ്രസിഡന്റ് , ഡി സി സി സെക്രട്ടറി – ജില്ലാ കൗൺസിൽ അംഗം. കുറഞ്ഞ കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ദീർഘകാലംജി ല്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിനിലെ യു.ഡി.എഫ് .സ്ഥാനാർത്ഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ഭാര്യ ലതികാ സുഭാഷ് ഇപ്പോൾ.