ടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴക്ക് സാധ്യത. അതേ സമയം തിരുവോണ ദിവസം ശക്തമായ മഴക്ക് സാധ്യതയില്ല.

ഈ മാസത്തെ ആദ്യ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലെ പടിഞ്ഞാറന്‍ മധ്യമേഖലയിലും വടക്ക് കിഴക്കന്‍ മേഖലയിലുമായി 16ന് വൈകിട്ടാണ് രൂപമെടുത്തത്. ഇത് കര കയറി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്. ന്യൂനമര്‍ദം കര കയറുന്നതാണ് കേരളത്തില്‍ ഇന്നലെ മുതല്‍ മഴ കൂടാന്‍ കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മധ്യ ഇന്ത്യയിലേക്ക് എത്തുന്നതിനാല്‍ ഉത്രാട നാളില്‍ മഴ കുറയും. തിരുവോണ നാളില്‍ ഉച്ചക്ക് ശേഷം മലയോര മേഖലയിലും വടക്കന്‍ ജില്ലകളിലും ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാം. അവിട്ടം, ചതയം നാളുകളിലും രാത്രി സമയങ്ങളിലടക്കം ഇടവിട്ട് മഴയെത്തും. അതേസമയം ആഘോഷങ്ങളെ തടസപ്പെടുത്തുന്ന തരത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക