കൊല്ലം: കല്ലുകളുടെ ബലമില്ലാതെ പൈപ്പുകള്‍ കൊണ്ട് തീര്‍ത്ത തൂണുകളില്‍ വീട് ഉയര്‍ന്ന് പൊങ്ങുന്നു. കൊല്ലം ചന്ദനത്തോപ്പിലാണ് മലയാളികള്‍ക്ക് കൗതുകമാകുന്ന ചെലവ് കുറഞ്ഞ ഈ പൈപ്പ് വീട് ഉയരുന്നത്. ജി.ഐ പൈപ്പുകളും നട്ടും ബോള്‍ട്ടുകളുമാണ് ഈ വീടിന് കരുത്ത് പകരുന്നത്. ബാത്ത് അറ്റാച്ചിടായ മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും അടങ്ങുന്നതാണ് പൈപ്പില്‍ തീരുന്ന ഈ ഇരുനില വീട്. മുകളിലത്തെ നിലയില്‍ രണ്ട് കിടപ്പുമുറികള്‍. ബാല്‍ക്കണിയുമുണ്ട്. താഴെത്തെയും മുകളിലത്തെയും നിലയില്‍ സാധാരണ പോലെ തന്നെ തറയില്‍ ടൈല്‍ പാകും.

ഇഷ്ടികയും സിമന്റ് കട്ടയും സിമന്റുമൊക്കെ ഉപയോഗിച്ചുള്ള സാധാരണ കെട്ടിട നിര്‍മ്മാണത്തിന്റെ പകുതി ചെലവ് പോലും ഈ കെട്ടിട നിര്‍മ്മാണത്തിന് വരില്ല. മേല്‍ക്കൂര ഷീറ്റ് മേഞ്ഞതാണ്. വീ ബോര്‍ഡുകള്‍ വച്ചാണ് ഭിത്തികള്‍ നിര്‍മ്മിക്കുന്നത്. അലൂമിനിയം ജനല്‍പാളികളും ഗ്‌ളാസിട്ട ജനലുകളുമുണ്ട്. വാതിലുകളും അലൂമിനിയത്തിലാണ് നിര്‍മ്മിക്കുന്നത്. റെഡിമെയ്ഡ് വീടായതിനാല്‍ മില്ലീമീറ്ററിന്റെ കൃത്യത പോലും പാലിച്ചേ പറ്റുകയുള്ളൂ. സാധാരണ വീടുകളുടെ ഭിത്തികളെക്കാള്‍ കനം കുറവായതിനാല്‍ സ്ഥലനഷ്ടവും കുറയും. സാധാരണ ഇതുപോലൊരു വീട് നിര്‍മ്മിച്ചാല്‍ 18 ലക്ഷം രൂപ വരെയാകും. 26 വര്‍ഷം വീട് ഈടുനില്‍ക്കുമാണ് കമ്ബനി നല്‍കുന്ന ഉറപ്പ്. വേണ്ടുവിധം പെയിന്റിംഗും മറ്റ് അറ്റകുറ്റപ്പണികളും നടത്തിയാല്‍ പിന്നെയും കാലങ്ങളോളം വീട് നിലനില്‍ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ചന്ദനത്തോപ്പ് കുഴിയം മുമ്ബാലതാഴതില്‍ രമണന്‍ പിള്ളയാണ് മുമ്ബാലക്കുളത്ത് തന്റെ മൂന്നേകാല്‍ സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പൈപ്പ് വീട് നിര്‍മ്മിക്കുന്നത്. ഒരു മാസം മുമ്ബാണ് ഇവിടെ വീടിന്റെ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്. മഴയുള്ളതിനാല്‍ ഇടയ്ക്ക് തടസപ്പെട്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ വീട് പൂര്‍ത്തിയാകും. ഇവിടെ പശുഫാം നടത്തിവരികയാണ് രമണന്‍. റോഡരികിലെ ഭൂമിയില്‍ ഒരു വീട് നിര്‍മ്മിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചപ്പോഴാണ് ചെലവ് കുറഞ്ഞ പൈപ്പ് വീടുകളെപ്പറ്റി അറിഞ്ഞത്. എറണാകുളം പച്ചാളത്തെ അശ്വിന്‍ എന്‍ജിനിയറിംഗാണ് വീട് നിര്‍മ്മാണത്തിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക