മധുര: പൊലീസ് ഇടപ്പെട്ട് നടത്തിയ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച്‌ കത്തിച്ചതിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറായ എസ് ജ്യോതിമണി (22)യാണ് ഭാര്യയായ തമിഴനാട് ഷോലവന്ദന്‍ സ്വദേശിനി എസ് ഗ്ലാഡിസ് റാണി (21) യെ കൊന്നത്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.

കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്ലാഡിസും ജ്യോതിമണിയും തമ്മില്‍ വളരെകാലമായി പ്രണയത്തിലായിരുന്നു. ഗ്ലാഡിസ് ഗര്‍ഭിണിയായതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിമണി ശ്രമിച്ചു. ഗ്ലാഡിസിനെ വിവാഹം ചെയ്യാന്‍ ജ്യോതിമണിയും വീട്ടുകാരും തയ്യാറായില്ലെന്ന് ഗ്ലാഡിസിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും സമയനെല്ലൂര്‍ പൊലീസ് ഇടപ്പെട്ട് ഇരുവരുടേയും വിവാഹം നടത്തികൊടുക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇരുവരും ഗ്ലാഡിസിന്റെ വീട്ടിലായിരുന്നു നിന്നിരുന്നത്. ബുധനാഴ്ച കോളേജില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും രാത്രി ഏറെകഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഗ്ലാഡിസിന്റെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഭാര്യ മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിപോയെന്ന് ജ്യോതിമണി പറഞ്ഞെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ജ്യോതിമണിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. ഗ്ലാഡിസിനെ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതശരീരം അവണിയാപുരത്തെ ഒഴിഞ്ഞസ്ഥലത്ത് പെട്രോളൊഴിച്ച്‌ കത്തിച്ചുകളഞ്ഞുവെന്ന് ജ്യോതിമണി സമ്മതിച്ചു. സ്ഥലത്തുനിന്നു മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക