വ​ര്‍​ക്ക​ല: ഫോണിലൂടെ പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നടത്തിയത് തള്ളിക്കളഞ്ഞ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് കയറി അക്രമം നടത്തുകയും ആത്മഹത്യ ഭീക്ഷണി നടത്തുകയും ചെയ്ത യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ന​ട​യ​റ സ്വ​ദേ​ശി​യാ​യ നൗ​ഫ​ല്‍ (19) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് യു​വാ​വ് ചെ​മ്മ​രു​തി സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ ത​നി​ക്കൊ​പ്പം ഇ​റ​ക്കി​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട യു​വാ​വ് വീ​ടി​ന്‍റ ജ​ന​ല്‍ ഗ്ലാ​സു​ക​ള്‍ അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ കു​പ്പി കാ​ണി​ച്ച്‌​ വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി നൗ​ഫ​ല്‍ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ നൗ​ഫ​ലി​നെ പ​റ​ഞ്ഞ്​ വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന ഗ്രൂ​പ്പി​ല്‍ നി​ന്നും സു​ഹൃ​ത്ത് വ​ഴി പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ന​മ്പർ ക​ര​സ്​ഥ​മാ​ക്കു​ക​യും ഫോ​ണ്‍ ചെ​യ്തും മെ​സേ​ജു​ക​ള്‍ അ​യ​ച്ചും ശ​ല്യം​ചെ​യ്യു​ന്ന​ത് തു​ട​ര്‍​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി നൗ​ഫ​ലി​നെ ബ്ലോ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇ​തേ​തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ പാ​തി​രാ​ത്രി​ക്കെ​ത്തി​യ ഇ​യാ​ള്‍ അ​ക്ര​മാ​സ​ക്ത​നാ​യ​ത്. ബ​ഹ​ളം​കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

ഞ​ര​മ്പ് മു​റി​ച്ച്‌​ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഇ​യാ​ള്‍ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ങ്കി​ലും പൊ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് അ​യി​രൂ​ര്‍ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഗോ​പ​കു​മാ​ര്‍ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​നാ​യി കോ​ട​തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.