അമരാവതി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുള്ള ചിന്താല ചെരു ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ കുറേ കാലമായി ചരണ്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ പെണ്‍കുട്ടി ഇയാളെ ഗൗനിച്ചിരുന്നില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പ്രകോപിതനാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിയെ പിടികൂടി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതിയെ ബാഡ്‌വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.