കുട്ടനാട്:പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.യുവതി ബംഗാളില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

സഹപ്രവര്‍ത്തകനും നെടുമുടി സ്വദേശിയുമായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം സഹോദരനൊപ്പം ഷോപ്പിങ്ങിനിറങ്ങിയ യുവതി, വീട്ടിലേക്ക് തിരിച്ചുപോകാന്‍ നോക്കവേ മരുന്ന് വാങ്ങാന്‍ മറന്നെന്നും പറഞ്ഞ് തിരിച്ചുപോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഏറെ നേരം കാത്തിരുന്നിട്ടും സഹോദരിയെ കാണാതായതോടെ യുവാവ് പൊലീസില്‍ വിവരമറിയിച്ചു. ഈ സമയം യുവാവിന്റെ വീട്ടിലെത്തിയ യുവതി ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക