കല്‍പറ്റ: ടൗണില്‍ വെള്ളാരംകുന്നില്‍ ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്ന് റോഡിലേക്ക് വീഴാനൊരുങ്ങി നില്‍ക്കുന്നു. ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഗാരേജിനരികെയുള്ള കെട്ടിടമാണ് റോഡിലേക്ക് ചരിഞ്ഞുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ്​ സംഭവം.

ദേശീയപാതയില്‍ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവറെ അഗ്നിരക്ഷാ സേന കട്ടര്‍, സെപ്ര ഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌, ലോറിയുടെ ഭാഗങ്ങള്‍ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി. ഗൗതം ആണ് പരിക്കേറ്റ്​ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2