കോട്ടയം: കോടിമത നാലുവരിപ്പാതയിൽ പട്ടാപ്പകൽ ലോറിയുടെ ബാറ്ററി മോഷ്ട്ടിക്കാൻ ശ്രമം.ഇന്നലെ വൈകുന്നേരം കോടി മതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററിയാണ് ഓട്ടോയിലെത്തിയ  ഗുണ്ടാസംഘം മോഷ്ട്ടിക്കാൻ ശ്രമിച്ചത്. മോഷണം തടയാൻ ശ്രമിച്ച ലോറി ഡ്രൈവർ പുനലൂർ ഒറ്റയ്ക്കൽ മാങ്കോളത്ത് ഹൗസിൽ രാജന്റെ മകൻ രാജേഷിനെ (35) പരിക്കുകളോടെ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിൽ ഉൾപ്പെട്ടത് എന്നു സംശയിക്കുന്ന ഒരാളെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇയാളുടെ പേരും വിശദാംശങ്ങളും ലഭിച്ചിട്ടില്ല.

 

ശനിയാഴ്ച വൈകിട്ട് നാലു മണിയ്ക്കു ശേഷമായിരുന്നു സംഭവങ്ങൾ. കോടിമതയിൽ പാർക്ക് ചെയ്യുന്ന ലോറികളുടെ  ബാറ്ററി മോഷ്ടിക്കുന്നതും പതിവാണ്. ഇന്നലെ വൈകുന്നേരം കെ.എൽ 45 ജില് 7670 നമ്പരിലുള്ള ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തിയ മൂന്നംഗ സംഘം ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച ലോറി ഡ്രൈവറും അക്രമി സംഘവുമായി ഏറ്റുമുട്ടി ഇതിനിടെ ഗുണ്ടാ സംഘം ഓട്ടോറിക്ഷയിൽ കരുതിയിരുന്ന കമ്പിവടിയെടുത്ത്  ലോറി ഡ്രൈവറായ രാജേഷിനെ തലയ്ക്കടിച്ചു വീഴ്ത്തി. അക്രമത്തിൽ തലയ്ക്കു പരിക്കേറ്റ രാജേഷ് തിരികെ പ്രതിരോധിച്ചു നിന്നപ്പോഴാണ് സംഘത്തിൽ ഒരാൾക്കു പരിക്കേറ്റത്. സംഭവം കണ്ട് നാട്ടുകാർ തടിച്ചു കൂടിയതോടെ ഓട്ടോറിക്ഷയിൽ കയറി യുവാക്കൾ രക്ഷപെട്ടു.തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ  കൺട്രോൾ റൂം പൊലീസ് സംഘം അടക്കം സ്ഥലത്ത് എത്തി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷയുടെ നമ്പർ ശേഖരിച്ച ചിങ്ങവനം പൊലീസ് സംഘം ഈ നമ്പർ വയർലെസ് സെറ്റിലൂടെ കൈമാറി. അരമണിക്കൂറിനു ശേഷം പ്രതികളിൽ രണ്ടു പേരെ മണർകാട് ഭാഗത്തു വച്ചു പൊലീസ് പിടികൂടി. 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2