കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുക്കും. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാന്‍ മുഹമ്മദിന്റെയും പങ്ക് പൊലീസിന് വ്യക്തമായത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുകാരന് ഒത്താശ ചെയ്തു കൊടുത്തു, ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, സംഭവം നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചു പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുക എന്നിവയ്‌ക്കെല്ലാം റിയാസിന് കൂട്ട് നിന്നത് ഷാന്‍ മുഹമ്മദ് ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് സഹായം ചെയ്തതിനും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവെച്ചതിനുമാണ് ഇയാളെ രണ്ടാം പ്രതിയായി ചേര്‍ത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

https://www.facebook.com/story.php?story_fbid=4805908622758172&id=100000172454077&scmts=scwspsdd

ഷാന്‍ മുഹമ്മദിനെ കണ്ടെത്താന്‍ പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലീസ് പറയുന്നു. ഷാന്‍ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്ബലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയെ സഹായിക്കാന്‍ പലരുമുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വം സ്വീകരിക്കുന്ന നടപടികള്‍ അപഹാസ്യമെന്ന്‌ ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക