എറ്റുമാനൂര്‍:സാമൂഹ്യ വ്യാപനത്തെതുടര്‍ന്ന് അടച്ചു പൂട്ടിയ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ അതിക്രമിച്ചു കയറിയ ഐ എന്‍ ടി യു സി പ്രവര്‍ത്തകരെ കേസ് എടുത്തു ജാമ്മ്യത്തില്‍ വിട്ടു. സംഭവത്തില്‍
ഏറ്റുമാനൂര്‍ 101 കവല മഠത്തില്‍ പറമ്പില്‍ ജോബി ജോണ്‍ (38), മുല്ലശ്ശേരി ഷൈജു (32), അതിരമ്പുഴ പുത്തന്‍ വീട്ടില്‍ സെയ്ദ് മുഹമ്മദ് (62) ധര്‍വേഷ് (51)എന്നിവര്‍ പിടിയിലായി. മാര്‍ക്കറ്റിനു ഉള്ളില്‍
അതിക്രമിച്ചു കയറിയ ഇവര്‍ ബാരിക്കേഡുകള്‍ ചവിട്ടി മറിച്ചു ഇടുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലായിരുന്നു സംഭവം. മദ്യലഹരിയില്‍ 3 ബൈക്കുകളിലായി സംഘടിച്ചു എത്തിയ ഏഴ്‌ളം പ്രവര്‍ത്തകര്‍ പോലിസും നഗരസഭയും സ്ഥാപിച്ച ബാരികേഡുകളും പ്രവര്‍ത്തനം നിരോധിച്ചു കൊണ്ട് വലിച്ചു കെട്ടിയ കയറുകളും ബോര്‍ഡുകളും ചവിട്ടി തെറിപ്പിക്കും തകര്‍ക്കുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ടു സമീപത്തു ഉണ്ടായിരുന്ന നഗരസഭ കൗണ്‍സിലര്‍മ്മാരും നാട്ടുകാരും ഓടി വന്നപ്പോള്‍ സംഘങ്ങള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് കൗണ്‍സിലര്‍മ്മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലിസ് നടത്തിയ തിരച്ചിലില്‍ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ എന്‍ ടി യു സി യുടെ ഓഫിസില്‍ ഒളിച്ചിരുന്ന ഒരാളെ പിടികൂടിയെന്നും നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം ടി പി മോഹന്‍ദാസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2