ന്യൂഡൽഹി:കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിക്കൊണ്ട് ഉള്ള അൺലോക്ക് 3.0 മാർഗരേഖ കേന്ദ്രസർക്കർ പുറത്തിറക്കി. മാർഗരേഖയിൽ അടുത്തമാസവും വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല എന്ന് സൂചിപിച്ചിട്ടുണ്ട്.സിനിമ തിയേറ്ററുകളും അടുത്ത മാസം 31 വരെയും തുറക്കില്ല എന്ന് തന്നെയാണ് മാർഖരേഖയിൽ പറയുന്നത്.

സിനിമാ തിയറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്കും തുടരും. എന്നാൽ , ജിംനേഷ്യങ്ങളും യോഗാ പഠന കേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതൽ തുറക്കാം. എന്നാൽ പുതിയ  തീരുമാനങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാധകമല്ല.

 

പ്രധാന നിർദേശങ്ങൾ:

 

∙ രാത്രികാല യാത്രാനിരോധനം നീക്കി.

 

∙ യോഗാ പഠന കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങൾ തുടങ്ങിയവ ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗരേഖ പുറത്തിറക്കും.

 

∙ സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷത്തിന് അനുമതി. ഇക്കാര്യത്തിൽ ജൂലൈ 21ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ബാധകമാക്കും.

 

∙ സ്കൂളുകൾ, കോളജുകൾ, മറ്റ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഓഗസ്റ്റ് 31 വരെ അടഞ്ഞുതന്നെ കിടക്കും.

 

∙ രാജ്യാന്തര വിമാന സർവീസുകൾ വന്ദേ ഭാരത് മിഷനു കീഴിൽ മാത്രം. സാഹച്യങ്ങൾ പരിഗണിച്ച് മറ്റു വിമാന സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.

 

∙ മെട്രോ റെയിൽ, സിനിമാ തിയറ്റർ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സമ്മേളന ഹാളുകൾ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരും.

 

∙ ആളുകൾ വൻതോതിൽ കൂടുന്ന സമ്മേളനങ്ങൾക്കുള്ള നിലവിലെ നിയന്ത്രണം തുടരും.

 

∙ കണ്ടെയ്മെന്റ് സോണുകളിൽ ലോക്ഡൗൺ ഓഗസ്റ്റ് 31 വരെ കർശനമായി തുടരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2