തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണാക്കില്ല എന്ന് മന്ത്രി സഭാ തീരുമാനം.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കേരളത്തില്‍ ഇനി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആക്കില്ല എന്ന തീരുമാനമെടുത്തത്.എന്നാല്‍ രോഗ വ്യാപനം കൂടുതുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് മുന്നോട്ടു പോവുക എന്ന തീരുമാനമാണ്
മന്ത്രി സഭാ യോഗത്തിലെടുത്തത്.സര്‍വ്വകക്ഷി യോഗത്തിലുയര്‍ന്ന അഭിപ്രായങ്ങളെയും ഇക്കാര്യത്തിലുള്ള വിദഗ്ദരുടെയും അഭിപ്രായത്തെ മാനിച്ചു കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലീസ് സാനിധ്യം കൂടുതല്‍ ശക്തമാക്കുക.കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു അതാത് ജില്ലാ ഭരണകൂടവും ജില്ലായുടെ ചുമതലയുള്ള മന്ത്രിയു ചേര്‍ന്ന് തീരുമാനിക്കുക.എന്നിങ്ങനെയാണ് പുതിയ തീരുമാനങ്ങള്‍.കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്ന വിദഗ്ദ സമതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത.എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വച്ച നിയമസഭാ സമ്മേളനത്തില്‍ പാസ്സാക്കാനിരുന്ന ധനകാര്യബില്‍ നീട്ടികൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.തിരുവനന്തപുരത്ത് കോവീഡ് രൂക്ഷമായതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രിസഭാ യോഗം നടത്തിയത്.സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് മന്ത്രിസഭാ യോഗം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2