തിരുവനന്തപുരം:രോഗ സ്ഥിരീകരണ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തിലെ ഇളവുകള്‍ വ്യാഴാഴ്ചമുതല്‍ പ്രാബല്യത്തില്‍. എ, ബി, സി വിഭാഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി. ശനി, ഞായര്‍ ലോക്ഡൗണ്‍ തുടരും. ബാങ്കുകളില്‍ അഞ്ചു ദിവസവും ഇടപാടുകാര്‍ക്ക് പ്രവേശനം അനുവദിക്കും. ശനി അവധി.
മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നതിലടക്കം രോഗ സ്ഥിരീകരണ നിരക്കും സാഹചര്യവും നോക്കി പ്രത്യേക നിയന്ത്രണങ്ങള്‍ കലക്ടര്‍മാര്‍ക്ക് നടപ്പാക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക