കേരളത്തിൽ പുതിയ ഒരു ഓണക്കാലം  കൂടി വരുകയാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പ്രളയമായിരുന്നു ഓണം തകർത്തതെങ്കിൽ ഇക്കൊല്ലം  കൊറോണയാണ് ഓണത്തെ ഇല്ലാതാക്കിയത്. എന്നാൽ വർഷത്തിൽ വിവിധ മേഖലകളിലെ വ്യാപരങ്ങളാണ് ഇതൊടെ ഇല്ലാതായത്.ഇതോടെ സംസ്ഥാനത്ത് തന്നെ വലിയ തോതിലുള്ള കച്ചവടവും ഇല്ലതായിരിക്കുകയാണ്. ഉപ്പു തൊട്ട് കർപ്പൂരം വരെ അന്യ സംസ്ഥാനത്ത് നിന്നു എത്തിയാണ് ഓണത്തിനുള്ള വിഭവങ്ങൾ കേരളത്തിലെത്തുന്നത്. എന്നാൽ കോറോണ നിയന്ത്രണങ്ങൾ ഉള്ളതിനാൽ അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന ഉത്പനങ്ങളിലും നിയന്ത്രങ്ങൾ ഏർപ്പെടുത്തിയേക്കും.

ഒന്നാം പ്രളയം :

2018  ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ആദ്യ പ്രളയം ഉണ്ടാകുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത്  ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്.അതിശക്തമായ മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയത് റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. 

നഷ്ട്ടം:

കാർഷിക വ്യാപര മേഖലകളിൽ വലിയ നഷ്ട്ടം ഉണ്ടായി.പ്രളയത്തേയും തൽഫലമായുണ്ടായ കെടുതികളെയും തുടർന്ന് കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. വെള്ളപ്പൊക്കത്തെ തുടർന്ന് ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി നിരവധി സഹായ വാഗ്ദാനങ്ങളാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഓണം:

 വലിയ നഷ്ട്ടം സംഭവിച്ചുവെന്ന് മാത്രമല്ല നാട്ടിലെങ്ങും വെള്ളമായതിനാൽ ഓണ വിപണി മൊത്തത്തിൽ തകർന്നു.പ്രധാനമായും പൂ വിപണിയെയും കാര്യമായി തന്നെ ഇത് ബാധിച്ചു.പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെയായിരുന്നു ഓണം. ഇത് ഓണ വിപണിക്ക് കനത്ത ആഘാതമായിരുന്നു.

 

രണ്ടാം പ്രളയം:

2019 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ  പെയ്തതിന്റെ ഫലമായാണ് രണ്ടാമതും കേരളത്തിൽ  വെള്ളപ്പൊക്കം സംഭവിച്ചത്.അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി.അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. 2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായായി വൻനാശനഷ്ടമുണ്ടാക്കിയിരുന്നു.

2019 ലെ ഓണം:

2018ലെ ഓണം വലിയ നഷ്ട്ടം ഉണ്ടായങ്കിലും രണ്ടാമത്തെ പ്രളയത്തിൽ സർക്കാർ മുൻകൈയെടുത്ത് ഉത്തരവിറക്കി ഓണം ആഘോഷിക്കുകയായിരുന്നു. 2019 സെപ്റ്റംബര്‍ 10ന് തിരുവനന്തപുരത്ത് ആരംഭിച്ച ഓണം വാരാഘോഷം 16ന് വര്‍ണാഭമായ ഘോഷയാത്രയോടെയാകും നടത്തിയത്.കവടിയാര്‍ മുതല്‍ മണക്കാട് ജംഗ്ഷന്‍ വരെയുളള റോഡിന്റെ ഇരുവശത്തും വൈദ്യുത ദീപാലങ്കാരം നടത്തി. ഇതിനായി ദീപാലങ്കാരത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതുപോലെ തനത് ഫണ്ടില്‍ നിന്നും ഒന്നരലക്ഷം രൂപ ചെലവഴിച്ചു. സമാപന ഘോഷയാത്രയില്‍ ഫ്‌ലോട്ടുകള്‍ അവതരിപ്പിക്കുന്നതിന് തനത് ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ വരെ ചെലവിടാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.ഇത് വിമർശനങ്ങൾക്ക് ഇടനൽകിയെങ്കിലും പ്രളയത്തിൽ തകർന്ന മലയാളി സമൂഹത്തിന് മാനസികമായി ദുരന്തത്തിൽ നിന്ന് കര കയറാൻ ഇത് സഹായകരമായി. 

ഓണ വിപണി:

പ്രളയം വന്നതോടെ ആവശ്യ സാധനങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടായി. എന്നാൽ സർക്കാർ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി  ഇതിന് വേണ്ടി പ്രത്യേക ഓണചന്തകളും, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ഓണകിറ്റുകൾ എന്നിവ തയാറാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2