സൂം മീറ്റിംഗിന് ഇടയില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ ഒരു ഹൈസ്‌കൂള്‍ ടീച്ചര്‍ക്ക് പറ്റിയ അമളിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കാമറ ഓണ്‍ ആയിരിക്കുമ്ബോള്‍, അതോര്‍ക്കാതെ ടീച്ചര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് സഹപ്രവര്‍ത്തകര്‍ കാണുകയായിരുന്നു.

ജമൈക്ക ടീച്ചേഴ്‌സ് അസോസിയേഷന്റെ കോണ്‍ഫറന്‍സിലാണ് സംഭവം നടന്നത്. ചര്‍ച്ച പുരോഗമിക്കവെയാണ് സഹപ്രവര്‍ത്തകരെ ഞെട്ടിച്ച ആ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ആ ദൃശ്യം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഏതാണ്ട് രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ടീച്ചര്‍ക്ക് പറ്റിയ അബദ്ധത്തെ തുടര്‍ന്ന് ഇത് കണ്ട സഹപ്രവര്‍ത്തകര്‍ അലറിവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.’റെക്കോര്‍ഡിംഗ് ഇന്‍ പ്രൊഗ്രസ്’, ‘വാട്ട് ദ ഹെല്‍’ എന്നിങ്ങനെയായിരുന്നു സഹപ്രവര്‍ത്തകരുടെ കമന്റുകള്‍. എന്നാല്‍ സഹപ്രവര്‍ത്തകര്‍ അലറിവിളിച്ചിട്ടും ടീച്ചര്‍ ഇതൊന്നും കേട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക