സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളില്‍ മദ്യ വില്‍പ്പനയില്ല. തിരുവോണദിവസം ബാറുകളിലൂടെയും മദ്യവില്‍പ്പന ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് തുടര്‍ച്ചയായ മൂന്ന് ദിവസം കേരളത്തില്‍ മദ്യവില്‍പ്പന ഉണ്ടാകില്ലെന്ന് ഉറപ്പായത്. തിങ്കളാഴ്ച തിരുവോണം അവധി. സെപ്റ്റംബര്‍ ഒന്നായ ചൊവ്വാഴ്ച ഡ്രൈ ഡേയാണ്. രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച്‌ മദ്യവില്‍പ്പന നിരോധിച്ചിട്ടുണ്ട്.

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചതിനാലാണ് 31-ന് ബാറുകളിലും മദ്യവില്‍പ്പന തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞവര്‍ഷംമുതല്‍ തിരുവോണദിവസം സര്‍ക്കാര്‍ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഈ വര്‍ഷം അത് ബാറുകള്‍ക്കുകൂടി ബാധകമാക്കുകയാണ്.

കഴിഞ്ഞവര്‍ഷം ബാറുകള്‍ തുറക്കാന്‍ അനുവദിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബാറുകള്‍ക്ക് ഓണക്കച്ചവടം നടത്താന്‍ വേണ്ടിയാണ് ബിവറേജസ് അടച്ചതെന്നായിരുന്നു വിമര്‍ശനം. കോവിഡ് പശ്ചാത്തലത്തില്‍ ബാറുകള്‍മാത്രം തുറന്നാല്‍ തിരക്കുണ്ടാകാന്‍ ഇടയുള്ളതിനാലാണ് മദ്യവില്‍പ്പന തടഞ്ഞത്. ഞായറാഴ്ച കഴിഞ്ഞാല്‍ വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകള്‍ തുറക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2