ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വച്ച സംസ്ഥാനത്തെ മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും. ബാറുകളില്‍ നിന്ന് പാഴ്സല്‍ മാത്രം അനുവദിക്കും. 265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവൃത്തിസമയം. മൊബൈല്‍ ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കി.സാമൂഹ്യ അകലം ഉറപ്പുവരുത്തും. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും മദ്യവില്‍പ്പന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group