പാലാ: കോവിഡ് മഹാമാരിയിലും 24 മണിക്കൂറും സേവന സന്നദ്ധരായ സേനാ വിഭാഗങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും സഹായമെത്തിക്കുവാൻ ലയണ്‍സ് ക്ലബ്ബുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് പി.ആര്‍.ഒ അഡ്വ. ആര്‍ മനോജ് പാലാ അഭിപ്രായപ്പെട്ടു. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബ് പാലാ എക്സൈസ് റേഞ്ച് ഓഫീസിലേക്ക് നല്‍കിയ പൾസ് ഓക്സി മീറ്റർ, സാനിറ്റൈസറുകൾ, അണുനാശിനികൾ, മാസ്ക്കുകൾ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് ഇൻസ്പെക്ടർ പോൾ കെ വർക്കി പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. സെക്രട്ടറി ആല്‍ബിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂര്‍, അഡ്വ. ഇമ്മാനുവൽ സിറിയക്, എക്സൈസ് ഉദ്യോഗസ്ഥരായ ഷിബു ജോസഫ്, സി. കണ്ണൻ, പി.എ. സാജിദ്, സിനി ജോൺ, പാർവ്വതി രാജേന്ദ്രൻ, വിനീതാ വി നായർ എന്നിവര്‍ പ്രസംഗിച്ചു