കോ​​​ട്ട​​​യം: സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളി​​​ല്‍ പ​​​കു​​​തി​​​യും പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി താ​​​രി​​​ഖ് അ​​​ന്‍വ​​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന കോ​​​ണ്‍ഗ്ര​​​സി​​​ലെ വ​​​നി​​​താ നേ​​​താ​​​ക്ക​​​ള്‍ക്കും പ്രവര്‍ത്ത​​​ക​​​ര്‍ക്കും പ്ര​​​തീ​​​ക്ഷ ന​​​ല്കു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ സ്ഥാ​​​നാ​​​ര്‍ഥി മോ​​​ഹ​​​വു​​​മാ​​​യി ഒട്ടേറെ വ​​​നി​​​താ നേ​​​താ​​​ക്ക​​​ള്‍ ക​​​ള​​​ത്തിൽ​​​ഇറങ്ങിയിട്ടുണ്ട്. ഒ​​​രു ജി​​​ല്ല​​​യി​​​ല്‍ ഒ​​​രു വ​​​നി​​​താ സ്ഥാ​​​നാ​​​ര്‍ഥി​​​യെ​​​ങ്കി​​​ലും വേ​​​ണ​​​മെ​​​ന്ന​​​താ​​​ണ് മഹിളാ​​​ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ആവ​​​ശ്യം.

യു​​​വാ​​​ക്ക​​​ള്‍ക്കും വ​​​നി​​​ത​​​ക​​​ള്‍ക്കും ഇ​​​ത്ത​​​വ​​​ണ വേണ്ട​​​ത്ര പ്രാ​​​ധാ​​​ന്യം ന​​​ല്കു​​​മെ​​​ന്ന് നേ​​​തൃ​​​ത്വം ആവ​​​ര്‍ത്തി​​​ച്ചു പ​​​റ​​​യു​​​ന്നു​​​മു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ മു​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുക​​​ളി​​​ലെ​​​പ്പോ​​​ലെ തോ​​​ല്ക്കു​​​ന്ന സീറ്റു​​​ക​​​ള്‍ ന​​​ല്കി പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​​​​  ഉണ്ടാ​​​വി​​​ല്ലെ​​​ന്നാ​​​ണ് വ​​​നി​​​ത​​​ക​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ.

നി​​​ല​​​വി​​​ല്‍ കോ​​​ണ്‍ഗ്ര​​​സി​​​ന് ഒ​​​രു വ​​​നി​​​താ എംഎല്‍എ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. അ​​​രൂ​​​രി​​​ല്‍ വി​​​ജ​​​യം നേ​​​ടി​​​യ ഷാ​​​നി​​​മോ​​​ള്‍ ഉ​​​സ്മാ​​​ന്‍. ഷാ​​​നി​​​മോ​​​ള്‍ക്ക് ഇത്ത​​​വ​​​ണ​​​യും അ​​​രൂ​​​ര്‍ സീ​​​റ്റ് കി​​​ട്ടു​​​മെ​​​ന്നു​​​റ​​​പ്പ്. മ​​​റ്റു നേ​​​താ​​​ക്ക​​​ളി​​​ല്‍ എ​​​ത്ര​​​പേ​​​ര്‍ക്ക് സു​​​ര​​​ക്ഷി​​​ത മണ്ഡലങ്ങ​​ള്‍ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യേ​​​ണ്ട​​​ത്. കൊ​​​ല്ലം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റായ ബി​​​ന്ദു​​​ കൃ​​​ഷ്ണ​​​യ്ക്ക് കൊ​​​ല്ലം സീ​​​റ്റു ന​​​ല്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. കഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മു​​​കേ​​​ഷി​​​നെ നേരിടാന്‍ ബി​​​ന്ദു​​​കൃ​​​ഷ്ണ ഒ​​​രു​​​ക്ക​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​ഴ​​​യ​​​കാ​​​ല കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ്, അ​​​ന്ത​​​രി​​​ച്ച തോ​​​പ്പി​​​ല്‍ ര​​​വി​​​യു​​​ടെ മ​​​ക​​​ന്‍ സൂ​​​ര​​​ജ് ര​​​വി​​​ക്കാ​​​ണ് സീ​​​റ്റു ല​​​ഭി​​​ച്ച​​​ത്. അ​​​തു വി​​​മ​​​ര്‍ശ​​​ന​​​ങ്ങ​​​ള്‍ക്കും വ​​​ഴി​​​തെ​​​ളി​​​ച്ചി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ ഇ​​​ത്ത​​​വ​​​ണ ബി​​​ന്ദു​​​വി​​​ന് ഒ​​​രു ചാ​​​ന്‍സ് ന​​​ല്ക​​​ണ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​വ​​​ര്‍ പാ​​​ര്‍ട്ടി​​​യി​​​ലു​​​ണ്ട്. എ​​​ന്നാ​​​ല്‍ പാ​​​ര്‍ട്ടി​​​യി​​​ല്‍ ത​​​ന്നെ ഇ​​​വ​​​രെ എ​​​തി​​​ര്‍ക്കു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്.

മ​​​ഹി​​​ളാ​​​ കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ലതിക ​​​സു​​​ഭാ​​​ഷാ​​​ണ് സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​വാ​​​ന്‍ സാധ്യത ക​​​ല്‍പി​​​ക്കു​​​ന്ന മ​​​റ്റൊ​​​രാ​​​ള്‍. കോ​​​ട്ട​​​യം ജില്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റായാ​​​ണ് തു​​​ട​​​ക്കം. പി​​​ന്നീ​​​ട് കോ​​​ണ്‍ഗ്ര​​​സ് രാ​​​ഷ്‌ട്രീയ​​​ത്തി​​​ല്‍ സജീവമായ ല​​​തി​​​ക കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും പ്രവര്‍ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

2011ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി.എസ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​നെ​​​തി​​​രേ മ​​​ല​​​മ്ബു​​​ഴ​​​യി​​​ല്‍ മ​​​ത്സ​​​രി​​​ച്ച ല​​​തി​​​ക​​​യ്ക്ക് ഇ​​​ത്ത​​​വ​​​ണ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള സീ​​​റ്റ് ന​​​ല്കാ​​​ന്‍ നേ​​​തൃ​​​ത്വം നി​​​ര്‍ബ​​​ന്ധ​​​ിത​​​മാ​​​കും. ഏ​​​റ്റു​​​മാ​​​നൂ​​​രും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യും കേ​​​ര​​​ള ​​​കോ​​​ണ്‍ഗ്ര​​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ത്താ​​​ല്‍ ല​​​തി​​​ക​​​യ്ക്കു സാ​​​ധ്യ​​​ത​​​ക​​​ളു​​ണ്ട്. വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ത​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന മേ​​​ഖ​​​ല​​​യാ​​​യ ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണ് ല​​​തി​​​ക താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

സം​​​വ​​​ര​​​ണമ​​​ണ്ഡ​​​ല​​​മാ​​​യ വൈ​​​ക്ക​​​ത്ത് കോ​​​ട്ട​​​യം മു​​​ന്‍ മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണും കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​ആ​​​ര്‍.​​​സോ​​​ന മ​​​ത്സ​​​രി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത ഏ​​​റെ​​​യാ​​​ണ്. സി​​​പി​​​ഐ​​​യു​​​ടെ സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍എ സി.​​​കെ. ആ​​​ശ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും ഇ​​​ക്കു​​​റി​​​യും മ​​​ത്സ​​​രി​​​ക്കു​​​ക. ആ​​​ശ​​​യെ നേ​​​രി​​​ടാ​​​ന്‍ വ​​​നി​​​ത​​​യെത്തന്നെ രം​​​ഗ​​​ത്തി​​​റ​​​ക്കാ​​​നാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. നി​​​വ​​​ലി​​​ല്‍ കോ​​​ട്ട​​​യം മു​​​നി​​​സി​​​പ്പ​​​ല്‍ കൗ​​​ണ്‍സി​​​ല​​​റാ​​​ണ് സോ​​​ന.

കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ലാ​​​ലി ​​​വി​​​ന്‍സ​​​ന്‍റാ​​​ണ് സാ​​​ധ്യ​​​താ ലി​​​സ്റ്റി​​​ലു​​​ള്ള മ​​​റ്റൊ​​​രാ​​​ള്‍. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ല്ലാ​​​ക്കാ​​​ല​​​വും സ്ഥാ​​​നാ​​​ര്‍ഥിലി​​​സ്റ്റി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കാ​​​തെ പോ​​​കു​​​കും ചെ​​​യ്യു​​​ന്ന നേ​​​താ​​​വാണ് ലാ​​​ലി. ചാ​​​ന​​​ല്‍ ച​​​ര്‍ച്ച​​​ക​​​ളി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് വ​​​ക്താ​​​വാ​​​യി തി​​​ള​​​ങ്ങി​​​യി​​​ട്ടു​​​ള്ള ലാ​​​ലി വി​​​ന്‍സ​​​ന്‍റി​​​ന് ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നെ നേ​​​രി​​​ടാ​​​നാ​​​യി​​​രു​​​ന്നു നി​​​യോ​​​ഗം. കൊ​​​ച്ചി മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ സീ​​​റ്റ് മോ​​​ഹി​​​ച്ച ലാ​​​ലി​​​യെ ആ​​​ല​​​പ്പു​​​ഴ​​​യ്ക്ക് നി​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ കൊ​​​ച്ചി​​​യി​​​ലാ​​​ണ് ലാ​​​ലി​​​യു​​​ടെ നോ​​​ട്ടം. യു​​​ഡി​​​എ​​​ഫ് സീ​​​റ്റാ​​​യി​​​രു​​​ന്ന കൊ​​​ച്ചി ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ എ​​​ല്‍ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​ണ്. കൊ​​​ച്ചി മു​​​ന്‍ മേ​​​യ​​​ര്‍ സൗ​​​മി​​​നി​​​ ജ​​​യി​​​നി​​ന്‍റെ പേ​​​ര് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ സാ​​​ധ്യ​​​താ ലി​​​സ്റ്റി​​​ലു​​​ണ്ട്. സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍എ എം.​​​സ്വ​​​രാ​​​ജി​​​നെ​​​തി​​​രേ സൗ​​​മി​​​നി ജ​​​യി​​​നി​​​നെ രം​​​ഗ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന് ഒ​​​രു വി​​​ഭാ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മ്ബോ​​​ള്‍ മു​​​ന്‍ എം​​​എ​​​ല്‍എ കെ.​​​ബാ​​​ബു​​​വും സീ​​​റ്റി​​​നാ​​​യി പി​​​ടി​​​മു​​​റു​​​ക്കു​​​ന്നു​​​ണ്ട്.

തൃ​​​ശൂ​​​രി​​​ല്‍ പ​​​ദ്മ​​​ജ ​​​വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് ഒ​​​ര​​​വ​​​സ​​​രം കൂ​​​ടി ന​​​ല്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​രു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ള്‍ വാ​​​ദി​​​ക്കു​​​ന്നു​. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ വി.​​​എ​​​സ്.​​​ സു​​​നി​​​ല്‍ കു​​​മാ​​​റി​​​നോ​​​ട് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടയാളാണ് പ​​​ദ്മ​​​ജ​​​.
കോ​​​ഴി​​​ക്കോ​​​ട്ടു നി​​​ന്നു​​​ള്ള യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേതാ​​വ് വി​​​ദ്യാ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​ണ് സീ​​​റ്റു ല​​​ഭി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​റ്റൊ​​​രാ​​​ള്‍. ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വ​​​ട​​​ക​​​ര​​​യി​​​ല്‍ ആ​​​ദ്യം കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ച​​​ത് വിദ്യ​​​യെ​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടാ​​​ണ് കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന് സീ​​​റ്റ് ന​​​ല്കി​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട്ടോ ക​​​ണ്ണൂ​​​രോ ഏതെ​​​ങ്കിലും മ​​​ണ്ഡ​​​ലം വി​​​ദ്യ​​​ക്കു ന​​​ല്കി​​​യേ​​​ക്കും. കോ​​​ണ്‍ഗ്ര​​സി​​ന്‍റെ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സമി​​​തി അം​​​ഗം കൂ​​​ടി​​​യാ​​​ണ് വി​​​ദ്യ.

കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ദേ​​​ശീ​​​യ വ​​​ക്താ​​​വാ​​​യ ക​​​ണ്ണൂ​​​ര്കാ​​​രി ഷ​​​മ മു​​​ഹ​​​മ്മ​​​ദാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ മ​​​റ്റൊ​​​രു വ​​​നി​​​താ താ​​​രം. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്ന് ഷ​​​മ ഇ​​​തി​​​ന​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഷ​​​മ​​​യ്ക്ക് ക​​​ണ്ണൂ​​​ര്‍ജി​​​ല്ല​​​യി​​​ലെ ഏ​​​തെ​​​ങ്ക​​​ിലും സി​​​റ്റു ല​​​ഭി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത.മു​​​ന്‍ മ​​​ന്ത്രി പി.​​​കെ.​​​ ജ​​​യ​​​ല​​​ക്ഷ്മി മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ല്‍ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് ഏ​​​റെ​​​ക്കു​​​റെ ഉ​​​റ​​​പ്പാ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 1,500 ഓ​​ളം വോ​​​ട്ടി​​​നാ​​​ണ് ജ​​​യ​​​ല​​​ക്ഷ്മി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ഇ​​​ത്ത​​​വ​​​ണ ജ​​​യ​​​ല​​​ക്ഷ്മി​​​യി​​​ലൂ​​​ടെ ത​​​ന്നെ മ​​​ണ്ഡ​​​ലം തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​മെ​​​ന്നാ​​​ണ് പാ​​​ര്‍ട്ടി​​യു​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ല്‍.

വ​​​യ​​​നാ​​​ട്ടി​​​ല്‍ നി​​​ന്നു​​​ള്ള മ​​​റ്റൊ​​​രു സീ​​​നി​​​യ​​​ര്‍ നേ​​​താ​​​വ് കെ.​​​സി.​​​ റോ​​​സ​​​ക്കു​​​ട്ടി​​​യും രം​​​ഗ​​​ത്തു​​​ണ്ട്. എ​​​ന്നാ​​​ല്‍, വ​​​യ​​​നാ​​​ട്ടി​​​ലെ മൂ​​​ന്നു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടും സം​​​വ​​​ര​​​ണ​​​മാ​​​ണ്. മൂ​​​ന്നാ​​​മ​​​ത്തെ സീ​​​റ്റാ​​​യ ക​​​ല്‍പ്പ​​​റ്റ യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളാ​​​ണ് സ്ഥി​​​ര​​​മാ​​​യി മ​​​ത്സരി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, വ​​​ട​​​ക്ക​​​ന്‍ ജി​​​ല്ല​​​യി​​​ലെ കു​​​ടി​​​യേ​​​റ്റ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഏ​​​തെ​​​ങ്കി​​​ലും സീ​​​റ്റ് കെ​​​പി​​​സി​​​സി വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റുകൂ​​​ടി​​​യാ​​​യ റോ​​​സ​​​ക്കു​​​ട്ടി​​​ക്കു കി​​​ട്ടി​​​യേക്കും.ഈ പട്ടികയിലൊന്നും ഉ​​​ള്‍പ്പെ​​​ടാ​​​ത്ത സ​​​ര്‍പ്രൈ​​​സ് സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളും ക​​​ട​​​ന്നു​​​വ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ര​​​മ്യാ​​​ ഹ​​​രി​​​ദാ​​​സി​​​നെ പ​​​രീ​​​ക്ഷി​​​ച്ച്‌ വി​​​ജ​​​യി​​​ച്ച​​​തു​​​പോ​​​ലെ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ള്‍ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ട്. പ​​​ക്ഷേ വ​​​നി​​​താ സ്ഥാ​​​ര്‍ഥി​​​ക​​​ളി​​​ല്‍ എ​​​ത്ര​​​പേ​​​ര്‍ക്ക് ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള സീ​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ണ്ട​​​റി​​​യേ​​​ണ്ട​​​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2