ദക്ഷിണേന്ത്യയില്‍ ആദ്യമായി സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്‍ത്രക്രിയ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞത് സ്വന്തം അനുഭവകഥ. ഇടതുകാലിന്റെ ലിഗമന്റ് പൊട്ടിയി്ട് 21 വര്‍ഷമായെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. അത് ഇതുവരെ ഓപ്പറേഷന്‍ ചെയ്‍ത് മാറ്റിയിട്ടില്ല. കാല് ചെറുതായാല്‍ ആള്‍ക്കാര്‍ കളിയാക്കുന്നതുകൊണ്ടാണ് അതെന്നും മമ്മൂട്ടി പറഞ്ഞു.

ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്‍ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്‍താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.

കോഴിക്കോട് മേയ്‍ത്ര ആശുപത്രിയില്‍ വെച്ചായിരുന്നു ചടങ്ങ്.

എമിറേറ്റസ് മേയ്‍‌ത്ര ആശുപത്രി ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് എബ്രഹാം ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക