ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപ കമ്മിഷനായി ലഭിച്ചന്ന കണ്ടെത്തലിൽ വീണ്ടും രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്.ഇതിൽ കോൺസുലേറ്റിലെ ഉന്നതരടക്കമുള്ളവർക്കാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണ കമ്പനിയിൽ നിന്നും കമ്മീഷനായി മൂന്ന് കോടിയോളം രൂപ ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടത്തിയത്.  സ്വപ്നയുടെ ലോക്കറിൽ നിന്നും ലഭിച്ച ഒരു കോടി അറുപത് ലക്ഷം രൂപയുടെ സോഴ്സ് അന്വെഷിച്ചപ്പോഴാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷനാണ് എന്ന് കണ്ടെത്തിയത്.

 

 

കരാർ വന്ന വഴി.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ സർക്കാരിന്റെ രണ്ടേക്കറിൽ 140 ഫ്ളാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിലൂടെയാണ് സ്വപ്നയ്ക്ക് ഒരുകോടി കമ്മിഷൻ കിട്ടിയത്. ഇക്കാര്യം യൂണിടാക് നിർമ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്രൊരു പ്രതി സന്ദീപ് നായർ വഴിയായിരുന്നു ലൈഫ് മിഷൻ കരാർ കിട്ടിയത്. കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണ്. ഇതിനു പകരമായാണ് സ്വപ്ന കമ്മിഷൻ ആവശ്യപ്പെട്ടത്. 18.5 കോടിയായിരുന്നു ലൈഫ് മിഷൻ കരാർ. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യു.എ.ഇ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി.യുണിടാക്കിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയത്.

സന്തോഷ് ഈപ്പൻ.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ. അറബിയോട് സംസാരിച്ചു കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പകരമായി സ്വപ്ന കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു.ഒരു സ്വകാര്യ കരാര്‍ കിട്ടാന്‍ സാധാരണ കോണ്‍ട്രാക്റ്റര്‍ ചെയ്യാറുള്ളത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ സന്തോഷ് ഇത് സംബന്ധിച്ച് എന്‍ഐഎയ്ക്ക് മൊഴി നൽകിയിരുന്നു.  പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാറെന്നും ഇതില്‍ പതിനാലു കോടിയും കിട്ടിയതായും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു.

കരാറും മുഖ്യമന്ത്രിയും.

എൽ ഡി എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങളിലെ ഏറ്റവും ഉയർത്തി പിടിക്കുന്ന പദ്ധതിയാണ് ലൈഫ് മിഷൻ.എന്നാൽ ഇതിൽ കരിനിഴൽ വീഴ്ത്തി കൊണ്ടാണ് ഇപ്പോൾ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. എന്നാൽ  പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിരുന്നു. ആരോപണത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടത്തിപ്പില്‍ സഹകരിക്കാനെത്തിയ റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസേഷനാണ്. അവര്‍ ഇവിടെ സഹകരിക്കാന്‍ തയ്യാറായി. അന്ന് സഹകരിപ്പിക്കാനായില്ല.പിന്നീട് അവര്‍ മറ്റൊരു പദ്ധതിയില്‍ സഹകരിക്കാന്‍ തയ്യാറായി വന്നു. റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസഷന്‍. അവര്‍ സഹായം ചെയ്യാനായി വന്നപ്പോള്‍ അവര്‍ക്ക് സ്ഥലം കാണിച്ചുകൊടുത്തു. അതിന് ശേഷം ഉള്ളതെല്ലാം അവര്‍ നേരിട്ട് ചെയ്തതാണ്. അതില്‍ സര്‍ക്കാര്‍ ഭാഗമല്ല. അവര്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനിൽ അക്കരയുടെ ഫേസ് ബുക്ക് കുറിപ്പ്.

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് കേസ്സില്‍ മുഖ്യമന്ത്രി പറഞ്ഞ വാദങ്ങള്‍ മുഴുവന്‍ കള്ളമാണെന്ന് തെളിയുന്നു.

ഈ കെട്ടിട നിര്‍മ്മാണവുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ യാതൊരു ബന്ധവുമില്ലെന്നും ഇതിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും റെഡ് ക്രസന്റിനാണെന്നുമാണ് ഭൂമി അവര്‍ക്കാണ് കെട്ടിടം പണിയാന്‍ അനുവദിച്ചിട്ടുള്ളതെന്നുമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ളതും റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമിയില്‍ കെട്ടിടം പണിയുന്നതിന് 05.09.2019 ന് ന് 84,637 / രൂപ അടച്ച് ലൈഫ് മിഷന്‍ കരസ്ഥമാക്കിയ പെര്‍മിറ്റ് പ്രകാരമാണ് ഇവിടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നത്. അവിടെ കെട്ടിടം പണിയുന്നതിനുള്ള നിയമാനുസൃതമായിട്ടുള്ള അനുമതി ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് മാത്രമായിട്ടാണ് വടക്കാഞ്ചേരി നഗരസഭ നല്‍കിയിട്ടുള്ളത്.ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നാല് വര്‍ഷം കാലാവധിയുണ്ട്. ലൈഫ് മിഷന്‍ നിയമാനുസരണം അപേക്ഷ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം വാങ്ങിയ ഈ പദ്ധതിക്ക് ലൈഫ് മിഷന്റെ അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കുവാന്‍ പാടുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ സ്ഥലത്തിന്റെ ഉടമസ്ഥനായ റവന്യൂ വകുപ്പും കൈവശക്കാരനായ വടക്കാഞ്ചേരി നഗരസഭയും ചേര്‍ന്ന് റെഡ് ക്രസന്റിനെ ഏല്‍പ്പിച്ചാല്‍ മാത്രമേ റെഡ് ക്രസന്റിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടു കൂടി ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ തികച്ചും നിയമവിരുദ്ധമായിട്ടാണ് റെഡ് ക്രസന്റ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിന് സമാനമായ രീതിയിലാണ് എസ്.എന്‍.സി ലാവ്‌ലിന്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കെട്ടിടം നിര്‍മ്മിച്ചു കൊടുത്തിരുന്നത്. മുഖ്യമന്ത്രി വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിക്കാതെ റെഡ് ക്രസന്റ് എന്ന് പറഞ്ഞ് ബോധപൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇവിടെ പഞ്ചായത്തീരാജ് നിയമം തൊട്ട് വിദേശ നാണയ വിനിമയ ചട്ടം വരെ ലംഘിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ തിരുത്തിയും നുണ പറഞ്ഞും പറ്റിച്ചും ഇനി അധികകാലം മുന്നോട്ട് പോകുവാന്‍ കഴിയില്ല. അടിയന്തിരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2