ചണ്ഡീഗഡ്: ജീവിതമാര്‍ഗത്തിനായി ലോണെടുക്കാന്‍ ബാങ്കില്‍ ചെന്ന ചായക്കടക്കാരന് 50 കോടി രൂപയുടെ വായ്പ ഉണ്ടന്ന് ബാങ്ക്.ഹരിയാന കുരുക്ഷേത്രയില്‍ ചായവില്‍പന നടത്തുകയായിരുന്ന രാജ്കുമാറാണ് കോവിഡ് മൂലം കച്ചവടം കുറഞ്ഞതോടെ പുതിയ സംരംഭം തുടങ്ങുന്നതിനായി ബാങ്കില്‍ ചെന്നത്.എന്നാല്‍ ബാങ്ക് ഇയാളോട് നിങ്ങള്‍ക്ക് വായ്പ തരാന്‍ കഴിയില്ല എന്ന് പറഞ്ഞത് മാത്രമല്ല നിങ്ങള്‍ നേരത്തെ 50 കോടി രൂപ വായ്പ എടുത്തിട്ടുണ്ട് എന്ന് കൂടിയായിരുന്നു ബാങ്ക് മറുപടി നല്‍കിയത്. ഓരോദിനവും വളരെ ബുദ്ധിമുട്ടി കഴിച്ചുകൂട്ടുന്ന രാജ്കുമാര്‍ മറുപടി കേട്ട് അന്ധാളിച്ചുപോയി. റോഡരികിലുള്ള ചായക്കടയാണ് രാജ്കുമാറിന്റെ ഏക വരുമാന മാര്‍ഗം. താന്‍ മുമ്പൊരിക്കല്‍ പോലും വായ്പയെടുത്തിട്ടില്ലെന്നാണ് രാജ്കുമാര്‍ പറഞ്ഞത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കച്ചവടം കുറയുകയായിരുന്നു. അതിനാലാണ് ലോണെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. അമ്പത് കോടിരൂപ തിരിച്ചടയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ഈ ചായക്കടക്കാരന്‍.ഒരു പക്ഷെ ബാങ്കിന് തെറ്റു പറ്റിയതാം കാരണമെന്ന് പറഞ്ഞു തത്കാലം അശ്വസിച്ചിരിക്കുകയാണ് ഇയാള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2