• കൊച്ചി:കൊച്ചി -കോട്ടയം സംസ്ഥാനപാതയിൽ ദുൽഖർ സൽമാന്റെയും പൃഥിരാജിന്റെ മത്സരയോട്ടമെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ അന്വെഷണം പ്രഖ്യാപിച്ചു മോട്ടോർ വാഹന വകുപ്പ്. പോർഷെ, ലംബോർഗീനി കാറുകൾ മത്സരയോട്ടം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഈ റൂട്ടിലെ ക്യാമറകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
    ഇരുവരുടെയും മത്സരഓട്ടം എന്ന പേരില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് അന്വേഷണം തുടങ്ങിയത്. പോര്‍ഷെ, ലംബോര്‍ഗിനി മോഡലുകളാണ് വീഡിയോയില്‍ കാണുന്നത്. ബൈക്കില്‍ കാറുകളെ പിന്തുടരുന്ന രണ്ട് യുവാക്കളാണ് വീഡിയോ പകര്‍ത്തിയത്. കഴിഞ്ഞദിവസം മുതലാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. സംഭവത്തെക്കുറിച്ച് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വാഹനങ്ങളുടെ ആർ സി ഉടമകൾ ആരെന്ന് കണ്ടത്തിയാൽ മാത്രമെ ആരാണ് നിയമം തെറ്റിച്ചത് എന്ന് കണ്ടെത്താനാകു എന്ന് അധികൃതർ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2