പാലക്കാട് : കേരളത്തിലെ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ നാവു പൊന്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന വിമര്‍ശനം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസെന്നും പിണറായി പറഞ്ഞു. നുണ പ്രചാരണം നടത്തി എല്‍.ഡി.എഫിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടേയും ശ്രമമെന്നും അത് നടക്കില്ലെന്നും പാലക്കാട് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന് മുന്നില്‍ പല രാജ്യങ്ങളും വിറങ്ങലിച്ച് വീണപ്പോഴും കേരളത്തിന് പതര്‍ച്ചയുണ്ടായില്ല. കോവിഡ് ബാധിക്കാത്ത ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തിലാണുള്ളത്. കോവിഡ് മരണവും ഏറ്റവും കുറവ് കേരളത്തിലാണ്. ലോകം നമ്മെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും 2016 ല്‍ നിന്നും വ്യത്യസ്തമായി ഏത് മഹാമാരിയെയും നേരിടാന്‍ സജ്ജം എന്ന നിലയിലേക്ക് ആരോഗ്യരംഗം മാറിയെന്നും പിണറായി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2